Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

യാത്രക്കിടെ വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം, നാട്ടിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ എയർ ഇന്ത്യ വിമാനത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

16 FEBRUARY 2023 05:29 PM IST
മലയാളി വാര്‍ത്ത

യാത്രക്കിടെ വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രവാസി മലയാളി മരണപ്പെട്ടു. മൂവാറ്റുപുഴ സ്വദേശി ദിലീപ് ഫ്രാൻസിസ് ജോർജ് (65) ആണ് നാട്ടിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ മരിച്ചത്. കൊച്ചിയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ലണ്ടനിലേയ്ക്ക് പോകവേയാണ് സംഭവം. ഭർത്താവിനെ സ്വീകരിക്കാൻ എയർപോർട്ടിലെത്തിയ ഭാര്യ സോഫിയയ്ക്ക് മുന്നിലേയ്ക്കെത്തിയത് ഹൃദയം തകർക്കുന്ന ഈ വാർത്തയായിരുന്നു.

ഇന്നലെ രാവിലെ കൊച്ചിയിൽ നിന്ന് പുറപ്പെട്ട എ1 - 149 വിമാനത്തിൽ വച്ചായിരുന്നു സംഭവം. ബ്രിട്ടനിലെ നോട്ടിംഗ്ഹാംമിന് സമീപം ഡെർബിഷെയറിലെ ഇൽക്കിസ്റ്റണിൽ താമസിക്കുന്ന ദിലീപ് ഫ്രാൻസിസ് ജോർജിന് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

ദിലീപിന് യാത്രക്കാരിലെ മെഡിക്കൽ പ്രൊഫഷണൽസിന്റെ സഹായത്തോടെ പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇക്കാര്യം യാത്രക്കാരന്റെ അടുത്ത ബന്ധുക്കളെ കണ്ടെത്തി അറിയിക്കണമെന്നും പൊലീസിന്റെയും ആംബുലൻസിന്റെയും സഹായം ആവശ്യമുണ്ടെന്നുമുള്ള അടിയന്തര സന്ദേശം വിമാനത്തിൽ നിന്ന് എയർ ഇന്ത്യയുടെ കൊച്ചിയിലെയും ലണ്ടനിലെയും ഓഫീസുകളിലേക്ക് എത്തിയിരുന്നു.

വിമാനത്തിൽ നിന്നും ലഭിച്ച സന്ദേശം എയർ ഇന്ത്യയിലെ മലയാളിയായ ഉദ്യോഗസ്ഥൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. മൃതദേഹം ഇപ്പോൾ ഹീത്രു വിമാനത്താവളത്തിലാണ്. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മൂവാറ്റുപുഴ സ്വദേശിയായ ദിലീപ് ഫ്രാൻസിസ് ജോർജ് ആദ്യഭാര്യയുടെ മരണശേഷം പാകിസ്ഥാൻ സ്വദേശിയായ സോഫിയയെ വിവാഹം കഴിക്കുകയായിരുന്നു. മൂന്ന് മക്കളാണ് ഇവർക്കുള്ളത്.

അതേസമയം മറ്റൊരു സംഭവത്തിൽ ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന സ്ത്രീ ഹൃദയാഘാതത്തെത്തുടര്‍ന്ന് വിമാനത്തില്‍വെച്ച് മരിച്ചു. പന്തളം മുടിയൂര്‍ക്കോണം ശാന്താനിവാസില്‍ വത്സലയമ്മ(56) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കു വരുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരിയായിരുന്നു. ഭര്‍ത്താവും നെസ്ലേ കമ്പനിയുടെ പഞ്ചാബിലെ മാനേജരുമായ ശാന്തകുമാറിനൊപ്പം പന്തളത്തുള്ള വീട്ടിലേക്ക് വരികയായിരുന്നു. യാത്രക്കിടെ കടുത്ത ശാരീരികാസ്വാസ്ഥ്യവും നെഞ്ചുവേദനയും അനുഭവപ്പെട്ട ഇവര്‍ സീറ്റില്‍ കുഴഞ്ഞുവീണു. രാത്രി 10.20-ഓടെയായിരുന്നു സംഭവം.

ഇതേത്തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരനും ലെഫ്റ്റനന്റ് കേണലുമായ ഡോ. വിനോദ് എസ്.നായരെത്തി ഇവരെ പരിശോധിച്ച് മരിച്ചതായി അറിയിച്ചു. ഇതേത്തുടര്‍ന്ന് പൈലറ്റ് തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ട്രാഫിക് കണ്‍ട്രോളില്‍ വിവരമറിയിച്ചു. 11-ഓടെ വിമാനമെത്തിയശേഷം മെഡിക്കല്‍ സംഘമുള്‍പ്പെടെയെത്തി യാത്രക്കാരിയെ പുറത്തെത്തിക്കുകയും ചെയ്തു. വിമാനത്താവളത്തിലെ ഡോക്ടര്‍ മരണം സ്ഥീരീകരിച്ചു. വലിയതുറ പോലീസ് സ്ഥലത്തെത്തിയശേഷം മൃതദേഹം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം പന്തളത്ത് എത്തിച്ച് സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (47 minutes ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (54 minutes ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (1 hour ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (1 hour ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (1 hour ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (1 hour ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (2 hours ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (2 hours ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (2 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (3 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (3 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (3 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (3 hours ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (3 hours ago)

Malayali Vartha Recommends