Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജര്‍മനി പുതിയ ഷെങ്കന്‍ വിസാ സെന്ററുകള്‍ ഇന്ത്യയില്‍ തുറന്നു

17 JANUARY 2014 12:11 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യയിലെ ജര്‍മന്‍ എംബസ്സി ജര്‍മനിയിലേക്കും മറ്റ് ഷെങ്കന്‍ രാജ്യങ്ങളിലേക്കും ഷോര്‍ട്ട് ടൈം ഷെങ്കന്‍ വിസാകള്‍ താമസം കൂടാതെ നല്‍കാന്‍ വി.എഫ്.എസ്. എന്ന ഔട്ട്‌സോഴ്‌സിംഗ് (പുറംകരാര്‍) ഏജന്‍സിയുമായി ചേര്‍ന്ന് ഇന്ത്യയില്‍ പുതിയ ഷെങ്കന്‍ വിസാ സെന്ററുകള്‍ തുറന്നു. ടൂറിസ്റ്റുകള്‍ക്കും, ബിസ്സിനസ് യാത്രക്കാര്‍ക്കും ഈ പുതിയ സര്‍വീസ് ഉപകാരപ്രദമാണ്. ജര്‍മന്‍ വിസകള്‍ ഇന്ത്യയില്‍ കൈകാര്യം ചെയ്യുന്നത് വി.എഫ്.എസ്. എന്ന ഔട്ട്‌സോഴ്‌സിംഗ് ഏജന്‍സിയാണ്.

ഇപ്പോള്‍ ഡല്‍ഹി, ചണ്ഡിഗര്‍, ജലന്തര്‍, ജെയപ്പൂര്‍, ഗുറാഗോണ്‍, ചെന്നൈ, ഹൈദരാബാദ്, പുതുച്ചേരി, ബാംഗ്‌ളുര്‍, മുംബൈ എന്നീ സ്ഥലങ്ങളില്‍ ഈ ഷെങ്കന്‍ വിസാ സെന്ററുകള്‍ തുറന്നു കഴിഞ്ഞു. രണ്ട് മാസത്തിനകം ഗോവാ, പൂനാ, അഹ്മ്മദബാദ്, കൊച്ചി, തിരുവനന്തപുരം, കൊല്‍ക്കൊത്ത എന്നിവിടങ്ങളിലും വിസാ സെന്ററുകള്‍ തുറക്കുമെന്ന് ഇന്ത്യയിലെ ജര്‍മന്‍ അംബാസിഡര്‍ മൈക്കിള്‍ സ്‌റ്റൈനര്‍ പറഞ്ഞു. ഈ സെന്ററുകള്‍ സാധാരണ ഓഫീസ് സമയത്തേക്കാള്‍ കൂടുതല്‍ മണിക്കൂറുകള്‍ പ്രവര്‍ത്തിക്കുമെന്നും, സാധാരണ യാത്രക്കാര്‍ക്കും, ട്രാവല്‍ ഏജന്‍സികള്‍ക്കും, ടൂര്‍ ഓപ്പറേറ്ററന്മാര്‍ക്കും വിസാ അപേക്ഷകള്‍ നല്‍കാന്‍ പ്രത്യേക സൗകര്യം ഉണ്ടായിരിക്കുമെന്ന് അംബാസിഡര്‍ സ്‌റ്റൈനര്‍ പറഞ്ഞു.

ജര്‍മന്‍ എംബസ്സി ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് സര്‍വീസുകള്‍ നല്‍കുകയാണെന്നും, അപേക്ഷകള്‍, ഇന്റര്‍വ്യൂ ദിവസം-സമയം, വിസാ ട്രാക്കിംങ്ങ് എന്നിവയെല്ലാം വളരെ ലഘുവായി ഓണ്‍ലൈനില്‍ ചെയ്യാമെന്നും അംബാസിഡര്‍ കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വിവരങ്ങള്‍ ജര്‍മന്‍ എംബസ്സി ഡല്‍ഹി, ജര്‍മന്‍ കോണ്‍സുലേറ്റുകള്‍, വി.എഫ്.എസ്. സര്‍വീസ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ നിന്നും അറിയാം.

GERMAN EMBASSY
No. 6/50G, Shanti Path, Chanakyapuri, New Delhi 110021
Tel: +91-11- 44199 199

GERMAN CONSULATE BANGLORE
2nd & 3rd floor, 'Cash Pharmacy Building'
Corner St. Mark's Road & Residency Road
Bangalore 560 025
Telephone: +91-80-33 47 00 00

VFS BANGLORE
Unit No.-302 & 303, Level-3, Second Floor, Prestige tArium,
No.1 Cetnral tSreet, Bangalore-560001
Telephone: +91- 022-67866013 between 0800 - 1700 hours, Monday-Friday or email us at infosouth1.germanin@vfshelpline.com for any queries.

വാര്‍ത്ത അയച്ചത് : ജോര്‍ജ് ജോണ്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (6 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (6 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (7 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (8 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (8 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (8 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (8 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (14 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (14 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (14 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (14 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (15 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (15 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (15 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (15 hours ago)

Malayali Vartha Recommends