Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലഹരിയില്‍ കുളിച്ച് ഒക്ടോബര്‍ഫെസ്റ്റ്

19 SEPTEMBER 2016 03:19 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും വലിയ വാര്‍ഷിക ബിയര്‍ ഫെസ്റ്റിവലായ ഒക്ടോബര്‍ഫെസ്റ്റിന് ജര്‍മ്മനിയിലെ മ്യൂണിക്കില്‍ തുടങ്ങി. ലോകത്തെമ്പാടുമുള്ള ബിയര്‍ കുടിയന്മാരുടെ ഇഷ്ട ഉത്സവമായ ഒക്ടോബര്‍ഫെസ്റ്റിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കനത്ത മഴയും ഭീകരവാദ ഭീഷണികളും നിലനില്‍ക്കെയാണ് ശനിയാഴ്ച്ച ആഘോഷം തുടങ്ങിയത്. ഒക്ടോബര്‍ മൂന്നുവരെയാണ് ഫെസ്റ്റിവല്‍.എല്ലാ ദിവസങ്ങളിലും രാവിലെ 10.00 മുതല്‍ രാത്രി 10.30 വരെയാണ് ഈ ഫെസ്റ്റ് നടക്കുന്ന ടെന്റുകളിലേക്കുള്ള പ്രവേശനം.
ആദ്യമായി വലിയ ബീയര്‍ വീപ്പകള്‍ നിറച്ച കുതിര വണ്ടികള്‍ ബീയര്‍ വീസനിലേക്ക് പ്രവേശിക്കുന്നു. അതിന് ശേഷം മ്യൂണിക് മേയര്‍ ഡീറ്റെര്‍ റീയ്‌റ്റെര്‍ ആദ്യ ബിയര്‍ വീപ്പ തുറന്നതോടെ ആഘോഷത്തിന് ഔദ്യോഗികമായ തുടക്കമായി. മ്യൂണിക്കിലെ തെരേസിന്‍വീസ് മൈതാനത്തെ 14 ടെന്റുകളില്‍ തമ്പടിക്കുന്ന ബിയര്‍ പ്രേമികള്‍ക്ക് കുടിച്ചു വശം കെടാനുള്ളതാണ് ഇനിയുള്ള ദിവസങ്ങള്‍.ബവേറിയന്‍ജര്‍മന്‍ മസിക്, ജര്‍മന്‍ മ്യൂസിക് ബാന്റ് എന്നിവയ്ക്ക് പുറമെ പല ദിവസങ്ങളിലും നയനമനോഹരമായ വെടിക്കെട്ടും ഉണ്ടായിരിക്കും. ബീയര്‍ (ഡുങ്കിള്‍) , വൈന്‍ എന്നിവ ബ്രെയ്‌സലിനോടൊപ്പം (ചെറിയതരം ഒരു പ്രത്യേക ബവേറിയന്‍ ബ്രെഡ്) എല്ലാ 30 മിനിറ്റിലും സുന്ദരികളായ പെണ്‍കുട്ടികള്‍ ടെന്റുകളിലെ അതിഥികള്‍ക്ക് വിളമ്പി കൊണ്ടിരിക്കും. എല്ലാ പ്രധാന ബീയര്‍ ബ്രവറൈയ്കളുടെയും (ബീയര്‍ ഉല്പാദന കമ്പനി) ടെന്റുകള്‍ ഒക്‌ടോബര്‍ ഫെസ്റ്റില്‍ ഉണ്ട്.മൊത്തം 14 ടെന്റുകളാണ് സാധാരണ ഈ ഫെസ്റ്റില്‍ ഉള്ളത്. ഓരോ ടെന്റിനും അവരുടേതായ പ്രത്യേകളും ഉണ്ട്.
ബവേറിയന്‍ നഗരമായ മ്യൂണിക്കില്‍ കഴിഞ്ഞ കുറച്ചു നാളുകളായി നടക്കുന്ന ആക്രമങ്ങളാണ് ഒക്ടോബര്‍ഫെസ്റ്റ് നേരിടുന്ന വെല്ലുവിളി. ഇതേത്തുടര്‍ന്ന് ഇരുമ്പുവേലികളും, സുരക്ഷാ ക്യാമറകളും, പ്രത്യേക സുരക്ഷ പരിശോധനയും കര്‍ശനമാക്കിയാണ് ആഘോഷം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (4 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (4 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (5 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (6 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (6 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (6 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (6 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (12 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (12 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (13 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (13 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (13 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (13 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (13 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (13 hours ago)

Malayali Vartha Recommends