ഫേസ് ഓഫ് ലണ്ടനായി തെരഞ്ഞെടുക്കപ്പെട്ട ആരതി മേനോനെ ഫേസ് ഓഫ് യൂറോപ്പായി തെരഞ്ഞെടുത്തു. ഒരേസമയം വിലപ്പെട്ട രണ്ട് അവാര്‍ഡുകളാണ് ആരതിയെ തേടിയെത്തിയത്. ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് ആരതി മേനോന്‍. ബി.ബി.സി.യുടെ പ്രൈം ടൈം സീരിയല്‍ താരം കൂടിയാണ് ആരതി. ശാസ്‌ത്രീയ നൃത്തം, നാടകരചന, നാടക അഭിനയം തുടങ്ങിയ മേഖലകളിലെല്ലാം ശോഭിച്ചയാളാണ് ആരതി.