Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യു.കെയില്‍ കവിതാ രചനാ മത്സരം

04 FEBRUARY 2014 11:43 PM IST
മലയാളി വാര്‍ത്ത.

ലണ്ടന്‍: കലാ,സാംസ്‌കാരിക,സാമൂഹിക രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്കി യു.കെ മലയാളികള്‍ക്കിടയില്‍ നിറ സാന്നിദ്ധ്യമായ സംഗീത യു.കെയില്‍ വളര്‍ന്ന് വരുന്ന സാഹിത്യ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിലും,അവരുടെ കുരുന്നു മനസുകളില്‍ വിടരുന്ന സൃഷ്ടികള്‍ക്ക് അര്‍ഹമായ അംഗീകാരം ഉറപ്പു വരുത്തുന്നതിന്റെയും ഭാഗമായി ആറ് വയസിനും,പതിനാറു വയസിനും മദ്ധ്യേ പ്രായമുള്ള കുട്ടികള്‍ക്കായി കവിതാ രചനാ മത്സരം നടത്തുന്നു.

ഈ പ്രായ പരിധിയിലുള്ള കുട്ടികളില്‍ നിന്നും ഇംഗ്ലീഷിലുള്ള കവിതകള്‍ ആണ് മത്സരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മത്സര വിജയിക്ക് £100 കാഷ് അവാര്‍ഡും,പ്രശസ്തി പത്രവും സമ്മാനമായി നല്കുന്നതോടൊപ്പം തിരഞ്ഞെടുക്കപ്പെടുന്ന കവിത സംഗീത പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ആല്‍ബത്തിന് വേണ്ടി സംഗീത വല്‍ക്കരിക്കുന്നതും യു.കെയിലെ പൊതു വേദികളില്‍ അവതരിപ്പിക്കുന്നതും ആയിരിക്കും.കൂടാതെ മത്സരാര്‍ഥികള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും,ഫൈനല്‍ റൌണ്ടിലെത്തുന്ന മൂന്നു കവിതകള്‍ സംഗീതയുടെ വാര്‍ഷിക പ്രസിദ്ധീകരണത്തിലും,വെബ് സൈറ്റിലും പ്രസിദ്ധീകരിക്കുന്നതുമാണ്.
സ്‌കൂളുകളിലും,പൊതു ജന മദ്ധ്യത്തിലും നമ്മളും,നമ്മുടെ കുട്ടികളും അകാരണമായി നേടേണ്ടി വരുന്ന ഉപദ്രവങ്ങള്‍ക്കും,ഭീഷണിപ്പെടുത്തലുകള്‍ക്കും എതിരെ എങ്ങിനെ പ്രതികരിക്കണം(ANTI -BULLYING) അല്ലെങ്കില്‍ ഈ പ്രവൃത്തികള്‍ നമ്മുടെ സമൂഹത്തില്‍ നിന്നും എങ്ങിനെ തുടച്ചു മാറ്റാനാകും എന്നതായിരിക്കണം മത്സരത്തിനുള്ള കവിതയുടെ ആശയം(poem writing competition based on a theme'Anti-bullying').200 വാക്കുകളില്‍ കുറയാത്തതും,ഇതിനു മുന്‍പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതുമായ കവിതകളായിരിക്കണം മത്സരത്തിനായ് സമര്‍പ്പിക്കേണ്ടത്.മത്സരത്തില്‍ വിധി കര്‍ത്താക്കളുടെ തീരുമാനം അന്തിമം ആയിരിക്കുന്നതാണ്.സംഗീത ഓഫ് ദി യു.കെ ഭാരവാഹികളുടെ കുട്ടികള്‍ മത്സരത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹരല്ല.'say no to Bullying 'ന്റെ ഭാഗമായി സംഗീത ഓഫ് ദി യു.കെ നടത്തുന്ന ഈ കവിതാ രചനാ മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള വിദ്യാര്‍ഥി/വിദ്യാര്‍ഥിനികള്‍ അവരുടെ കവിത, മാതാ പിതാക്കളുടെ സമ്മത പത്രം,ജനന തീയതി,പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ,മേല്‍ വിലാസം,ഇമെയില്‍ എന്നിവ THE SECRETARY,SANGEETHA OF THE UK,4 WELLINGTON ROAD,CROYDON,SURREY,CR0 2SH എന്ന വിലാസത്തില്‍ അയച്ചു തരണമെന്ന് അഭ്യര്‍ത്തിച്ചുകൊള്ളുന്നു.സൃഷ്ടികള്‍ ലഭിക്കേണ്ടുന്ന അവസാന ദിവസം 25/02/2014.
സമൂഹ നന്മ ലക്ഷ്യമാക്കി സംഗീത ഓഫ് ദി യു.കെ നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്ന ഈ ഉദ്യമം ഒരു വിജയമാക്കി തീര്‍ക്കുന്നതില്‍ എല്ലാ മാതാപിതാക്കളും ഒരുമിച്ച് കൈകോര്‍ത്ത് പിടിക്കണമെന്ന് സംഗീത അഭ്യര്‍ത്തിക്കുന്നു.
For information please contact :
Jayaprakash Panicker -07917 361127(sjpanicker @hotmail .com)
Prakash Ramaswamy -07786 158579(prakash .ramaswamy @gmail .com)

വാര്‍ത്ത അയച്ചത് കെ.നാരായണന്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (6 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (6 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (7 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (8 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (8 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (8 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (8 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (14 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (14 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (14 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (14 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (15 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (15 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (15 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (15 hours ago)

Malayali Vartha Recommends