Widgets Magazine
20
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ സ്‌പോര്‍ട്‌സ് മീറ്റ് മെയ് 17 ന് റെഡ്ഡിച്ചില്‍

02 APRIL 2014 05:22 AM IST
മലയാളി വാര്‍ത്ത.

യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയന്റെ സ്‌പോര്‍ട്‌സ് മീറ്റ് മെയ് 17 ന് റെഡ്ഡിച്ചില്‍ വച്ച് നടക്കും. കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ റെഡ്ഡിച്ച് ആതിഥേയത്വം വഹിക്കുന്ന കായികമേളയില്‍ റീജിയനിലെ മുഴുവന്‍ അംഗ സംഘടനകളും പങ്കെടുക്കും.

കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ കലാമേളയില്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ഇത്തവണയും കിരീടം നിലനിര്‍ത്തുവാനുള്ള മുന്നൊരുക്കത്തിലാണ്.വിവിധ അംഗ സംഘടനകള്‍ കായിക മല്‍സരങ്ങളില്‍ പങ്കെടുക്കുവാനുള്ള പരിശീലനം ആരംഭിച്ചു കഴിഞ്ഞു.

റീജിയണല്‍ മത്സരങ്ങളില്‍ വ്യക്തിഗത ഇനങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്കും ഗ്രൂപ്പ് ഇനങ്ങളില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്കും നാഷണല്‍ മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. മത്സര വിജയികള്‍ക്ക് റീജിയണല്‍ തലത്തില്‍ സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും സമ്മാനിക്കും. 

കിഡ്‌സ്, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ ഇനങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുന്നത്. ഓട്ടം 50മീറ്റര്‍, 100മീറ്റര്‍, 200മീറ്റര്‍, ലോംഗ്ജംപ്, ഷോട്ട്പുട്ട്, റിലേ എന്നിങ്ങനെയുള്ള ട്രാക്കിനങ്ങള്‍ക്ക് പുറമേ വടംവലി മത്സരവും ഉണ്ടായിരിക്കുന്നതാണ്. റീജിയനിലെ എല്ലാ അംഗ സംഘടനകളെയും കായികമേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി റീജിയണല്‍ നേതൃത്വം അറിയിച്ചു.

കായികമേള നടക്കുന്ന വേദിയുടെ വിലാസം 

Abbey Stadium, Birmingham Road, Redditch B97 6EJ


വാര്‍ത്ത അയച്ചത്: സെബാസ്റ്റ്യന്‍ ആന്റണി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഴയില മുതല്‍ രണ്ടുകൂട്ടം പായസം വരെ.... ഓണത്തിനു സദ്യയുമായി കുടുംബശ്രീയും....  (4 minutes ago)

ഇടപെടാൻ തയ്യാർ  (13 minutes ago)

'മില്‍മ കൗ മില്‍ക്ക്' ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു  (24 minutes ago)

BYE....BYE...വിമാനത്തിന്റെ എഞ്ചിൻ പൊട്ടിത്തെറിച്ച് തീ ആളിക്കത്തി..!കുടുംബത്തിന് അവസാന സന്ദേശം അയച്ച് യാത്രക്കാർ  (33 minutes ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടക്കമാകും  (42 minutes ago)

യുവാവ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍.  (52 minutes ago)

സർജറി കഴിഞ്ഞ മമ്മൂട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ ഇത്..! ഇച്ചാക്ക അനുഭവിച്ചത് ചില്ലറയ്ക്കല്ല നീ ആരാ പടച്ചോനാ..?! മമ്മൂക്ക പറയുന്നു  (1 hour ago)

മലയാളി ഹോംനേഴ്‌സിന് ദാരുണാന്ത്യം  (1 hour ago)

. പാചകവാതക ടാങ്കര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ....  (1 hour ago)

സങ്കടക്കാഴ്ചയായി... അപകടത്തില്‍ സൈനികന്‍ മരിച്ചു. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു.  (2 hours ago)

. റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി  (2 hours ago)

വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണും.  (2 hours ago)

ഭക്തര്‍ക്ക് സുഖദര്‍ശനം... ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി.  (3 hours ago)

വീട്ടമ്മ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു...  (3 hours ago)

Malayali Vartha Recommends