Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒഐസിസി ജര്‍മനി റീജിയന്‍ സമ്മേളനം

04 APRIL 2014 12:36 AM IST
മലയാളി വാര്‍ത്ത.

ബര്‍ലിന്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഒഐസിസിയുടെ ഫ്രാങ്ക്ഫര്‍ട്ട് റീജിയന്റെ പ്രവര്‍ത്തക സമ്മേളനം നടന്നു. യോഗത്തില്‍ യൂറോപ്പ് കോഓര്‍ഡിനേറ്റര്‍ ജിന്‍സണ്‍ എഫ്. വര്‍ഗീസ് അധ്യക്ഷനായിരുന്നു. ഫ്രാങ്ക്ഫര്‍ട്ട് പ്രതിനിധി സാജന്‍ മണമയില്‍ സ്വാഗതം ആശംസിച്ചു.

ഈ വര്‍ഷം ജൂണില്‍ ലണ്ടനില്‍ നടക്കുന്ന യൂറോപ്പ് സമ്മേളനത്തിന്റെയും 2015 ഓഗസ്റ്റ് 20 മുതല്‍ 23 വരെ ബര്‍ലിനില്‍ നടക്കുന്ന ഗ്‌ളോബല്‍ സമ്മേളനത്തിന്റെയും ഒരുക്കങ്ങളെക്കുറിച്ച് ജിന്‍സണ്‍ എഫ് വര്‍ഗീസ് സംസാരിച്ചു. റീജിയന്‍ പ്രവര്‍ത്തനങ്ങളെപ്പറ്റി ബിജന്‍ കൈലാത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഒഐസിസിയ്ക്ക് ജര്‍മനിയിലെ മലയാളികള്‍ നല്ലവരവേല്‍പ്പാണ് നല്‍കുന്നതെന്ന് ഒഐസിസി മെംബര്‍ഷിപ്പ് ക്യാംപെയ്ന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോസ് പുതുശ്ശേരി യോഗത്തില്‍ അറിയിച്ചു. ജര്‍മനിയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒഐസിസി പതിമൂന്നു റീജിയനുകളിലും മെംബര്‍ഷിപ്പ് ക്യാംപെയ്ന്‍ നടത്തുമെന്ന് ജോസ് പുതുശ്ശേരി അറിയിച്ചു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ആഹ്വാനങ്ങളിലൊന്നായ സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തിലും ഭരണരംഗത്തും കൂടുതല്‍ പങ്കു നല്‍കണമെന്നുള്ള ആശയത്തെ അടിസ്ഥാനമാക്കി മേരി കലയംകേരില്‍ , സുധ വെള്ളാപ്പള്ളില്‍ , മേരി പുതുശേരി എന്നിവര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ജോസഫ് വെള്ളാപ്പള്ളില്‍, വിനോദ് ബാലകൃഷ്ണ, ജോസ് ആല്‍ബത്ത്, ടോമി, വര്‍ഗീസ് കാച്ചപ്പിള്ളി എന്നിവര്‍ പങ്കെടുത്തു.

ജര്‍മനിയിലെ ഒഐസിസിയെ പതിമൂന്ന് റീജിയനുകളായി തിരിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. കൊളോണ്‍:തോമസ് പഴമണ്ണില്‍ , ജോസ്, ഷീബാ കല്ലറയ്ക്കല്‍. ബോണ്‍: ഡോ. മേരിമ്മ ചെറിയാന്‍, ജോസ് തോമസ്. ക്രേഫെല്‍ഡ് : ഫ്രാന്‍സിസ് കണ്ണങ്കേരില്‍, കുട്ടിച്ചന്‍ പാംപ്‌ളാനിയില്‍. ഡ്യൂസ്സല്‍ഡോര്‍ഫ്: സെബാസ്റ്റ്യന്‍ കോയിക്കര, സണ്ണി വേലൂക്കാരന്‍. ഡോര്‍ട്ട്മുണ്ട്:സോബിച്ചന്‍ ചേന്നങ്കര. സ്റ്റുട്ട്ഗാര്‍ട്ട്: ജോസഫ് വെള്ളാപ്പള്ളില്‍, വിനോദ് ബാലകൃഷ്ണ. ഹൈഡല്‍ബര്‍ഗ്: ബേബി കലയംകേരില്‍, സാറാമ്മ കണ്ണന്താനം. ഹാനോവര്‍:മാത്യു പേരങ്ങാട്, പീറ്റര്‍ ചെല്ലിയാംപുറം,ബേബി കൊടിയാട്ട്. ന്യൂറന്‍ബര്‍ഗ്:ഷൈന്‍ പഴയകരിയില്‍, വികാസ് മണ്ണംപ്‌ളാക്കല്‍. ഫ്രാങ്ക്ഫര്‍ട്ട്: ബിജന്‍ കൈലാത്ത്, സാജന്‍ മണമേല്‍,ജോസഫ് ഫീലിപ്പോസ്.ഹാംബുര്‍ഗ്: ബാബു തോമസ്,പോള്‍ അട്ടിപ്പേറ്റി. മ്യൂണിക്:ജോണ്‍സണ്‍ ചാലിശേരി. ബര്‍ലിന്‍: തോമസ് കണ്ണങ്കേരില്‍, മോഹനചന്ദ്രന്‍ എന്നിവരാണ് റീജിയന്‍ പ്രതിനിധികള്‍. ജോണ്‍ കൊച്ചുകണ്ടത്തിലാണ് ജര്‍മനിയിലെ കോര്‍ഡിനേറ്റര്‍.

ഒഐസിസിയുടെ അടുത്ത റിജിയന്‍ സമ്മേളനം ഹൈഡല്‍ബര്‍ഗില്‍ നടത്താനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ഹൈഡല്‍ബര്‍ഗ് പ്രതിനിധി ബേബി കലയംകേരില്‍ നന്ദി പറഞ്ഞു.

കേന്ദ്രത്തില്‍ യുപിഎ യുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ വരണമെന്നും കേരളത്തിലെ യുഡിഎഫ് മുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കേണ്ടത് ആവശ്യമാണെന്നും യോഗത്തില്‍ ഏകാഭിപ്രായം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ പ്രവാസികള്‍ നാട്ടിലെ കുടുംബ , ബന്ധുമിത്രാദികളില്‍ ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം നടത്തണമെന്നുള്ള തീരുമാനത്തോടെ യോഗം അവസാനിച്ചു.

വാര്‍ത്ത അയച്ചത്: ജോസ് കുമ്പിളുവേലില്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (7 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (7 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (7 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (8 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (9 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (9 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (9 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (15 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (15 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (15 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (15 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (15 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (15 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (15 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (16 hours ago)

Malayali Vartha Recommends