Widgets Magazine
20
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊളോണില്‍ വാര്‍ഷികധ്യാനം ഏപ്രില്‍ അഞ്ചിന് ആരംഭിയ്ക്കും

04 APRIL 2014 04:30 AM IST
മലയാളി വാര്‍ത്ത.

കൊളോണ്‍: യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയില്‍ വാര്‍ഷിക ധ്യാനം ഏപ്രില്‍ ആദ്യത്തെ രണ്ടു വാരാന്ത്യ ദിവസങ്ങളില്‍ നടക്കും. 

വലിയനോയമ്പിന്റെ മുന്നോടിയായി സംഘടിപ്പിച്ചിരിയ്ക്കുന്ന ധ്യാനം ഏപ്രില്‍ 5,6 (ശനി,ഞായര്‍), 12,13 (ശനി, ഞായര്‍) ദിവസങ്ങളില്‍ കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൗവന്‍ ദേവാലയ ഹാളിലാണ് (ഘശലയളൃമൗലി ഒമൗ,െ അറമാേെൃമലൈ 21,51063 ഗീലഹി) നടക്കുന്നത്. എല്ലാദിവസവും രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം ആറുമണിവരെയാണ് സമയം. ഞായറാഴ്ച കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിയ്ക്കും. ധ്യാനദിവസങ്ങളില്‍ ഉച്ചഭഷണവും ക്രമീകരിച്ചിട്ടുണ്ട്. കമ്യൂണിറ്റിയുടെ കോര്‍ഡിനേഷന്‍ കമ്മറ്റിയും വനിതാ കൂട്ടായ്മയുമാണ് ധ്യാനത്തിന്റെ ക്രമീകരണങ്ങള്‍ക്ക് സഹായം നല്‍കുന്നത്. 

ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ കീഴിലുള്ള ബോണ്‍, മൊന്‍ഷന്‍ഗ്‌ളാഡ്ബാഹ്, എസ്സന്‍, ഡ്യൂസല്‍ഡോര്‍ഫ് തുടങ്ങിയ സ്ഥലങ്ങളിലെ കുടുംബ കൂട്ടായ്മകളില്‍ പോയ വാരാന്ത്യങ്ങളിലായി ധ്യാനം നടന്നിരുന്നു. കൂടാതെ താമസിച്ചുള്ള അഞ്ചു ദിവസം നീണ്ടുനിന്ന പ്രത്യേകമായ ധ്യാനവും സംഘടിപ്പിച്ചിരുന്നു. കമ്യൂണിറ്റി ചാപ്‌ളെയിന്‍ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരിയുടെ നേതൃത്വത്തില്‍ ഓരോ കുടുംബകൂട്ടായമകളുമാണ് ധ്യാനത്തിന് ക്രമീകരണങ്ങള്‍ നടത്തിയത്.

നാലുദിവസങ്ങളിലായി ഒരുക്കിയിട്ടുള്ള ദിവ്യകാരുണ്യ ആത്മാഭിഷേക ധ്യാനത്തില്‍ ചിന്തകള്‍ പങ്കുവെയ്ക്കുന്നത് ഒഎസ്ബി സഭാംഗവും ബനഡിക്ടന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. ജോയ് ചെമ്പകശേരിയും ടീമും ആണ്. ഒരോ ദിവസവും ദിവ്യബലിയോടു കൂടിയായിരിയ്ക്കും ധ്യാനം സമാപിയ്ക്കുന്നത്. വയനാട് മക്കിയാട് ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന ബനഡിക്ടന്‍ ധ്യാനകേന്ദ്രം കേരളത്തിലെ അറിയപ്പെടുന്ന വചനപ്രഘോഷകരാണ്. 

വിശുദ്ധ വചനങ്ങളെ അടിസ്ഥാനമാക്കി ആനുകാലിക ജീവിതത്തിലെ പ്രശ്‌നങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ആത്മാഭിഷേക പ്രഭാഷണത്താല്‍ ക്രിസ്തുവിന്റെ പീഠാനുഭവകാലത്തിന്റെ ഓര്‍മ്മകള്‍ പുതുക്കുന്ന വലിയനോയമ്പില്‍ സ്വയം ശുദ്ധീകരിയ്ക്കുവാനും പരിശുദ്ധാത്മാവിന്റെ അത്ഭുതം നേരില്‍ അനുഭവിയ്ക്കാനും ഉതകുന്ന ധ്യാനവിചിന്തന കര്‍മ്മങ്ങളിയേ്ക്ക് ഏവരേയും പ്രാര്‍ത്ഥനാപൂര്‍വം സ്വാഗതം ചെയ്യുന്നതായി കമ്യൂണിറ്റി ചാപ്‌ളെയിന്‍ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സി.എം.ഐ. അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സി.എം.ഐ. 0221 629868/01789353004, ഡേവീസ് വടക്കുംചേരി(കോര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍) 0221 5904183.

വെബ്‌സൈറ്റ്:

www.indischegemeinde.de


ജോസ് കുമ്പിളുവേലില്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഴയില മുതല്‍ രണ്ടുകൂട്ടം പായസം വരെ.... ഓണത്തിനു സദ്യയുമായി കുടുംബശ്രീയും....  (5 minutes ago)

ഇടപെടാൻ തയ്യാർ  (14 minutes ago)

'മില്‍മ കൗ മില്‍ക്ക്' ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു  (25 minutes ago)

BYE....BYE...വിമാനത്തിന്റെ എഞ്ചിൻ പൊട്ടിത്തെറിച്ച് തീ ആളിക്കത്തി..!കുടുംബത്തിന് അവസാന സന്ദേശം അയച്ച് യാത്രക്കാർ  (34 minutes ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടക്കമാകും  (43 minutes ago)

യുവാവ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍.  (53 minutes ago)

സർജറി കഴിഞ്ഞ മമ്മൂട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ ഇത്..! ഇച്ചാക്ക അനുഭവിച്ചത് ചില്ലറയ്ക്കല്ല നീ ആരാ പടച്ചോനാ..?! മമ്മൂക്ക പറയുന്നു  (1 hour ago)

മലയാളി ഹോംനേഴ്‌സിന് ദാരുണാന്ത്യം  (1 hour ago)

. പാചകവാതക ടാങ്കര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ....  (1 hour ago)

സങ്കടക്കാഴ്ചയായി... അപകടത്തില്‍ സൈനികന്‍ മരിച്ചു. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു.  (2 hours ago)

. റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി  (2 hours ago)

വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണും.  (3 hours ago)

ഭക്തര്‍ക്ക് സുഖദര്‍ശനം... ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി.  (3 hours ago)

വീട്ടമ്മ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു...  (3 hours ago)

Malayali Vartha Recommends