Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നുംപരാജയപ്പെടുമെന്ന ഇന്റലിജൻസ് റിപ്പോർട്ട്.. പിന്നാലെ മന്ത്രി സഹമന്ത്രിമാരെ കണ്ട് യാത്രചോദിക്കുകയും സ്റ്റാഫ് അംഗങ്ങൾക്ക് ഒത്ത് ഫോട്ടോയെടുക്കുകയും ചെയ്തു...


തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ..വകുപ്പ് മേധാവിമാര്‍ക്ക് നന്ദി അറിയിച്ച് പിണറായി വിജയന്‍...അപ്രതീക്ഷിത നീക്കങ്ങള്‍..തോൽവി ഉറപ്പിച്ചെന്ന് ജനം..


സങ്കടക്കാഴ്ചയായി... ബൈക്ക് വൈദ്യുതി തുണിൽ ഇടിച്ച് തീ പിടിച്ച് യുവാവിന് ദാരുണാന്ത്യം


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ ആക്ഷേപം സമർപ്പിക്കാൻ രാഹുൽ സമയം തേടി.... ആക്ഷേപമുണ്ടെങ്കിൽ ജൂൺ 17 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്


സാർവദേശീയതൊഴിലാളി ദിനം ....ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങളെയും നേട്ടങ്ങളെയും ആദരിക്കുന്നതിനായി ആഘോഷിക്കുന്ന ദിവസം...കേന്ദ്രസർക്കാർ കൊണ്ടുവന്ന നാല് തൊഴിൽ കോഡുകൾ നടപ്പിലാക്കിയതിന് ശേഷമുള്ള ആദ്യത്തെ മെയ്‌ദിനം .. രാജ്യമെങ്ങും വിപുലമായി ആചരിക്കാൻ കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ

ഞാന്‍ വിടവാങ്ങുന്നു, ഏറ്റവും യോഗ്യനായ ആള്‍ വരും, ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നു പുതിയ മാര്‍പ്പാപ്പക്കായി

12 FEBRUARY 2013 11:13 PM IST
മലയാളി വാര്‍ത്ത.
"റോമാ രൂപതയുടെ മെത്രാന്‍ പദവിയില്‍നിന്നും ആഗോളസഭയുടെ പരമാധികാര സ്ഥാനത്തു നിന്നും ഞാന്‍ വിടവാങ്ങുന്നു. ഏറ്റവും യോഗ്യനായ ഒരാള്‍ ഇനി ഈ പദവിയിലെത്തും" സ്ഥാനമൊഴിഞ്ഞുകൊണ്ടുള്ള മാര്‍പ്പാപ്പയുടെ വാക്കുകള്‍ വേദനയിലും ആശ്വാസം നല്‍കുന്നതായിരുന്നു. അപ്രതിക്ഷിതമായി കത്തോലിക്കാ സഭയുടെ പരമാധികാരം ബെനഡിക്‌ പതിനാറാമന്‍ മാര്‍പ്പാപ്പ ഒഴിഞ്ഞപ്പോള്‍തന്നെ ലോക ജനത ആകാംക്ഷാഭരിതരായി. കാരണം ആറു നൂറ്റാണ്ടുകള്‍ക്കിടെ സ്ഥാനത്യാഗം ചെയ്യുന്ന ആദ്യ മാര്‍പ്പാപ്പയാണ്‌ ബെനഡിക്‌ പതിനാറാമന്‍ മാര്‍പ്പാപ്പ. 1415-ല്‍ ഗ്രിഗറി പതിനാറാമനാണ് ഒടുവില്‍ രാജിവെച്ച മാര്‍പാപ്പ. സഭയിലെ അഭിപ്രായ ഭിന്നതകളെത്തുടര്‍ന്നായിരുന്നു രാജി. ആരോഗ്യ കാരണങ്ങളാല്‍ 85-കാരനായ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഫെബ്രുവരി 28വിരമിക്കുമെന്നാണ് പ്രഖ്യാപിച്ചത്. പുതിയ മാര്‍പ്പാപ്പയ്‌ക്കായി ലോകം കാതോര്‍ക്കുകയാണ്‌. പുതിയ മാര്‍പ്പാപ്പ ഈസ്റ്ററിനുമുമ്പ്‌ സ്ഥാനമേല്‍ക്കുമെന്നാണ്‌ പറയപ്പെടുന്നത്‌. പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് മാര്‍ച്ച് അവസാനം സമ്മേളിക്കും.
ജോണ്‍ പോള്‍ രണ്ടാമന്‍ ദിവംഗതനായതിനെത്തുടര്‍ന്ന് 2005 ഏപ്രില്‍ 19-നാണ് ബെനഡിക്ട് പതിനാറാമന്‍ കത്തോലിക്കാ സഭയുടെ 265-ാമത് മാര്‍പാപ്പയായി അധികാരമേറ്റത്. ജര്‍മനിയിലെ ബവാറിയ സ്വദേശിയായ മുന്‍ കര്‍ദിനാള്‍ ജോസഫ് റാറ്റ്‌സിങ്ങര്‍ 78-ാമത്തെ വയസ്സിലാണ് സഭയുടെ പരമോന്നത സ്ഥാനത്തെത്തുന്നത്. സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ മാര്‍പാപ്പമാരില്‍ ഒരാളായിരുന്നു അദ്ദേഹം. എങ്കിലും ചുമതല നിര്‍വഹിക്കാന്‍ പറ്റാത്തവിധം അദ്ദേഹം അനാരോഗ്യവാനായിരുന്നു എന്ന് ആരും കരുതിയിരുന്നില്ല.  ഏറ്റവും ജനപ്രിയ പാപ്പമാരില്‍ ഒരാളായ ജോണ്‍പോള്‍ രണ്ടാമന്റെ പിന്തുടര്‍ച്ചക്കാരന്‍ ബെനഡിക്ട് പതിനാറാമന്‍ കത്തോലിക്കാസഭയുടെ പാരമ്പര്യത്തില്‍ അടിയുറച്ചുനിന്നുള്ള ഭരണമാണ് കാഴ്ചവെച്ചത്.  ദൈവശാസ്ത്രത്തിലെ യാഥാസ്ഥിതിക നിലപാടുകളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. ഗര്‍ഭച്ഛിദ്രത്തെയും സ്വവര്‍ഗവിവാഹങ്ങളെയും നഖശിഖാന്തം എതിര്‍ത്തു. കുടുംബമൂല്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് നിരന്തരം ഉദ്‌ബോധിപ്പിച്ചു. വര്‍ഷത്തില്‍ നാലോ അഞ്ചോ വിദേശ സന്ദര്‍ശനങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു.
ഏറ്റവും അടുപ്പമുള്ള കര്‍ദിനാള്‍മാര്‍ക്കുപോലും വിരമിക്കലിനെക്കുറിച്ച് ഒരു സൂചനയുമുണ്ടായിരുന്നില്ലെന്നാണ് വിവരം. മാര്‍പാപ്പമാര്‍ കാലംചെയ്തശേഷം പിന്‍ഗാമിയെ തിരഞ്ഞെടുക്കുകയാണ് കത്തോലിക്കാസഭയിലെ പതിവ്. ആരോഗ്യസ്ഥിതി മോശമാവുകയാണെങ്കില്‍ താന്‍ സ്ഥാനമൊഴിയുമെന്ന് മാര്‍പാപ്പ 2010-ല്‍ സൂചിപ്പിച്ചിരുന്നെങ്കിലും 120 കോടിയോളം കത്തോലിക്കാ വിശ്വാസികള്‍ക്ക് ഈ പ്രഖ്യാപനം അവിശ്വസനീയമായി.
''എന്റെ മനസ്സാക്ഷി ദൈവത്തിനുമുന്നില്‍ ആവര്‍ത്തിച്ചു പരിശോധിച്ചു. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലിരുന്ന് വേണ്ടവിധം ശുശ്രൂഷ ചെയ്യാന്‍ പ്രായം ഇനിയും അനുവദിക്കുന്നില്ല. ശാരീരികമായും മാനസികമായും ഞാന്‍ അശക്തനാണ്. മാറ്റങ്ങള്‍ക്ക് വിധേയമായ ലോകത്ത് ആത്മീയമായും വിശ്വാസപരമായും സഭയെ നയിക്കുന്നതിന് ശാരീരികാരോഗ്യം മാത്രമല്ല, മനശ്ശക്തിയും വേണമെന്ന് എനിക്ക് ബോധ്യമുണ്ട്. 
കഴിഞ്ഞ ഏതാനും മാസങ്ങളായി മനശ്ശക്തിയും ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. അതുകൊണ്ട് റോമാ രൂപതയുടെ മെത്രാന്‍ സ്ഥാനത്തുനിന്നും ആഗോളസഭയുടെ പരമാധികാര സ്ഥാനത്തുനിന്നും ഞാന്‍ വിടവാങ്ങുന്നു. ഫിബ്രവരി 28-ന് രാത്രി എട്ടുമുതല്‍ ഈ സിംഹാസനം ശൂന്യമായിരിക്കും. ഏറ്റവും യോഗ്യതയുള്ള ഒരാളെ ഈ പരമോന്നത പദവിയിലേക്ക് കോണ്‍ക്ലേവ് തിരഞ്ഞെടുക്കും'' - ചര്‍ച്ച് കൗണ്‍സിലില്‍ ബെനഡിക്ട് പതിനാറാമന്‍ പ്രഖ്യാപിച്ചു. പിന്നീട് വത്തിക്കാന്‍ ഈ പ്രസംഗം പ്രസിദ്ധപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (1 hour ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (1 hour ago)

തണ്ണിമത്തന്‍ കഴിച്ച് കൂട്ടമരണം കടകളിൽ നിന്ന് തണ്ണിമത്തന്‍ അപ്രത്യക്ഷം..സാമ്പിളിന് പോലുമില്ല ' കടക്കാരൻ മുങ്ങി.1കൂട്ടിയിട്ട് കത്തിച്ചു  (1 hour ago)

എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ ആന വിരണ്ടോടി... ചവിട്ടേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

പ്രതിഷേധം കനത്തു.... നിതിൻ രാജിന്റെ മരണത്തിൽ കണ്ണൂർ ക്രൈംബ്രാഞ്ച് അടുത്തയാഴ്ച അന്വേഷണം ഏറ്റെടുക്കും...  (2 hours ago)

PV ANVAR ഷംസീറിന്റെ പൊട്ടിച്ചിരി നമുക്ക് കേൾക്കാനാവും.  (2 hours ago)

PINARAYI VIJAYAN വകുപ്പ് മേധാവിമാര്‍ക്ക് നന്ദി  (2 hours ago)

ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയെയും കാമുകനെയും അറസ്റ്റുചെയ്‌ത് പൊലീസ്  (2 hours ago)

സൗദി അറേബ്യയിൽ ജോലിക്കിടെ അപ്രതീക്ഷിതമായി ഒട്ടകത്തിന്റെ ആക്രമണം .... പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരണത്തിന് കീഴടങ്ങി  (3 hours ago)

സൗദി അറേബ്യയിൽ ജോലിക്കിടെ അപ്രതീക്ഷിതമായി ഒട്ടകത്തിന്റെ ആക്രമണം .... പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരണത്തിന് കീഴടങ്ങി  (3 hours ago)

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു....ഇന്ന് പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം  (3 hours ago)

സ്കൂൾ ഗ്രൗണ്ടിൽ ഹോക്കി പരിശീലനത്തിനിടെ ബോൾ അപ്രതീക്ഷിതമായി പെൺകുട്ടിയുടെ തലയിൽ പതിച്ചു.... ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

പാലായിൽ പൊതു പ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു...കാർ അപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു  (4 hours ago)

സംസ്ഥാനത്ത് അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിൽ... മൂന്നാർ ഉൾപ്പെടെ നാല് പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട്  (4 hours ago)

അനധികൃത മീൻപിടിത്തം നടത്തിയതിന് പിഴയിനത്തിലും മീൻ ലേലം ചെയ്ത് വിറ്റതിലൂടെയും ഫിഷറീസ് വകുപ്പിന് ലഭ്യമായത് 4.22 കോടി രൂപ  (4 hours ago)

Malayali Vartha Recommends