Widgets Magazine
20
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊളോണിലെ ഈസ്റ്റര്‍ കര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമായി

24 APRIL 2014 02:16 AM IST
മലയാളി വാര്‍ത്ത.

കൊളോണിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ഈസ്റ്റര്‍ ആഘോഷം ഭക്തിനിര്‍ഭരമായി നടന്നു. ഉയിര്‍പ്പുതിരുന്നാളിന്റെ തിരുക്കര്‍മ്മങ്ങള്‍ ഏപ്രില്‍ 19 ന് രാത്രി 10 മണിയ്ക്ക് ആരംഭിച്ചു. ദേവാലയ അങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ പീഠത്തിലെ കര്‍മ്മങ്ങള്‍ക്കു ശേഷം വിശ്വാസികള്‍ കത്തിച്ച മെഴുകു തിരിയുമേന്തി പ്രദക്ഷിണമായി ദേവാലയത്തില്‍ പ്രവേശിച്ചാണ് ഉയിര്‍പ്പ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് ഇന്‍ഡ്യന്‍ കമ്യൂണിറ്റി ചാപ്‌ളെയിന്‍ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ നേതൃത്വം നല്‍കി.
തുടര്‍ന്നു നടന്ന ആഘോഷമായ ദിവ്യബലിയ്ക്ക് ബനഡിക്ടന്‍ സഭാംഗമായ ഫാ.ജോയി ചെമ്പകശേരി (വയനാട്, മക്കിയാട് ബനഡിക്ടന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍) മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി, മ്യുന്‍സ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം നടത്തുന്ന കപ്പൂച്ചിന്‍ സഭാംഗമായ ഫാ.മനോജ് പതിയില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ദിവ്യബലിമധ്യേ ജോയി അച്ചന്‍ ഈസ്റ്റര്‍ സന്ദേശം നല്‍കി. യൂത്ത് ഗായക സംഘത്തിന്റെ ആലാപനം ദിവ്യകര്‍മ്മങ്ങളെ ഭക്തിസാന്ദ്രതയില്‍ നിറച്ചു. സി.പൗളിനെ, ഡാനി ചാലായില്‍, ജിം, റിയാ വടക്കിനേത്ത്, ജെന്‍സ്, ജോയല്‍ കുമ്പിളുവേലില്‍, വര്‍ഗീസ് ശ്രാമ്പിയ്ക്കല്‍ എന്നിവര്‍ ശുശ്രൂഷകരായിരുന്നു.
ഈസ്റ്റര്‍ വാരാഘോഷം അനുഗ്രഹപ്രദമാക്കി നടത്താന്‍ സഹായിച്ച എല്ലാവര്‍ക്കും ഇഗ്‌നേഷ്യസച്ചന്‍ നന്ദി പറഞ്ഞു. ദിവ്യബലിയെ തുടര്‍ന്ന് ദേവാലയ ഹാളില്‍ കാപ്പി സല്‍ക്കാരവും ജീവന്റെ പ്രതീകമായിട്ടുള്ള ഈസ്റ്റര്‍ മുട്ടയുടെ വിതരണം നടന്നു.
കൊളോണ്‍ ബുഹ്‌ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തില്‍ നടന്ന കര്‍മ്മങ്ങളില്‍ ഏതാണ്ട് മുന്നൂറോളം വിശ്വാസികള്‍ പങ്കെടുത്തു. കോര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരിയുടെ നേതൃത്വത്തില്‍ കമ്മിറ്റിയംഗങ്ങളായ തോമസ് അറമ്പന്‍കുടി, ജോസഫ് കളപ്പുരയ്ക്കല്‍, ആന്റണി സഖറിയാ, ഹാനോ മൂര്‍ കടുത്താനം, സുനിത വിതയത്തില്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ നടത്തി. 


ജോസ് കുമ്പിളുവേലില്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഴയില മുതല്‍ രണ്ടുകൂട്ടം പായസം വരെ.... ഓണത്തിനു സദ്യയുമായി കുടുംബശ്രീയും....  (5 minutes ago)

ഇടപെടാൻ തയ്യാർ  (14 minutes ago)

'മില്‍മ കൗ മില്‍ക്ക്' ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു  (25 minutes ago)

BYE....BYE...വിമാനത്തിന്റെ എഞ്ചിൻ പൊട്ടിത്തെറിച്ച് തീ ആളിക്കത്തി..!കുടുംബത്തിന് അവസാന സന്ദേശം അയച്ച് യാത്രക്കാർ  (34 minutes ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടക്കമാകും  (43 minutes ago)

യുവാവ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍.  (53 minutes ago)

സർജറി കഴിഞ്ഞ മമ്മൂട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ ഇത്..! ഇച്ചാക്ക അനുഭവിച്ചത് ചില്ലറയ്ക്കല്ല നീ ആരാ പടച്ചോനാ..?! മമ്മൂക്ക പറയുന്നു  (1 hour ago)

മലയാളി ഹോംനേഴ്‌സിന് ദാരുണാന്ത്യം  (1 hour ago)

. പാചകവാതക ടാങ്കര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ....  (1 hour ago)

സങ്കടക്കാഴ്ചയായി... അപകടത്തില്‍ സൈനികന്‍ മരിച്ചു. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു.  (2 hours ago)

. റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി  (2 hours ago)

വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണും.  (3 hours ago)

ഭക്തര്‍ക്ക് സുഖദര്‍ശനം... ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി.  (3 hours ago)

വീട്ടമ്മ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു...  (3 hours ago)

Malayali Vartha Recommends