Widgets Magazine
20
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുക്മ അലൈഡ് ചിത്രഗീതം 2014 മെഗാഷോയുടെ ആദ്യ ടിക്കറ്റ് വില്‌പന നടന്നു

25 APRIL 2014 02:24 AM IST
മലയാളി വാര്‍ത്ത.

ജൂണ്‍ 6,7,8 തീയതികളില്‍ യുകെ മലയാളികള്‍ക്കായി യുക്മയും അലൈഡും ചേര്‍ന്നൊരുക്കുന്ന ചിത്രഗീതം 2014 മെഗാഷോയുടെ ആദ്യ ടിക്കറ്റ് വില്പനയ്ക്ക് ന്യൂപോര്‍ട്ടില്‍ വച്ച് തുടക്കമായി. 
ന്യൂപോര്‍ട്ട്, ഈസ്റ്റ്ഹാം, ലെസ്റ്റര്‍ എന്നീ മൂന്നിടങ്ങളില്‍ നടക്കുന്ന ഈ പ്രോഗ്രാമിന്റെ ആദ്യ പ്രദര്‍ശനം നടക്കുന്ന ന്യൂപോര്‍ട്ടില്‍ വച്ച് തന്നെയാണ് ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനവും നടന്നത്. 
മലയാളത്തിലെ അനുഗ്രഹീത ഗായിക കെ.എസ് ചിത്രയുടെ കൂടെ ചിരിയുടെ തമ്പുരാനായ രമേഷ് പിഷാരടിയും ഹാസ്യപാരഡി രംഗത്തെ ചക്രവര്‍ത്തിയായ നാദിര്‍ഷായും ഒരേ വേദിയില്‍ കാണികളെ രസിപ്പിക്കാനെത്തുന്ന ഈ മെഗാഷോയുടെ ആദ്യ ടിക്കറ്റ് വിതരണം ന്യൂപോര്‍ട്ടിലെ YMCA ഹാളില്‍ വച്ച് ഏപ്രില്‍ 23 ബുധനാഴച വൈകുന്നേരം 5 മണിക്ക് നടന്ന ചടങ്ങില്‍ യുക്മ വെയില്‍സ് റീജിയണല്‍ പ്രസിഡന്റ് ബിജു തോമസ് പ്രശസ്ത നൃത്താധ്യാപിക ജിഷ മധുമോഹന് നല്കിക്കൊണ്ട് നിര്‍വഹിച്ചു. 
ചടങ്ങില്‍ വെയില്‍സ് റീജിയണല്‍ സെക്രട്ടറി തോമസുകുട്ടി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ടോസ്സി തോമസ്, ജോമിച്ചന്‍ കുന്നത്ത്പുരയിടം, സനീഷ് ചാക്കോ, അലക്‌സ് മാമന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ ചടങ്ങില്‍ വച്ച് തന്നെ ആദ്യ ഫാമിലി ടിക്കററ് തോമസ്‌കുട്ടി ജോസഫില്‍ നിന്നും പ്രിന്‍സ് മാത്യുവും ഏറ്റു വാങ്ങി. ചിത്രയും, നാദിര്‍ഷായും, പിഷാരടിയും ഒരുമിച്ചെത്തുന്ന വേദി എന്നതിലുപരി ഐഡിയ സ്റ്റാര്‍ സിംഗറില്‍ മികവു തെളിയിച്ച അനൂപിന്‍റെ നേതൃത്വത്തിലുള്ള ലൈവ് ഓര്‍ക്കസ്ട്രയാണ് ഈ പ്രോഗ്രാമിന് ജീവന്‍ പകരുന്നത് എന്നതും ഈ പ്രോഗ്രാമിന്‍റെ പ്രത്യേകതയാണ്. കരോക്കെ ഗാനമേളകള്‍ക്കില്ലാത്ത സജീവത നല്‍കുന്ന ഈ ലൈവ് പ്രോഗ്രാമില്‍ റിയാലിറ്റി ഷോകളില്‍ മികവ് തെളിയിച്ച ടിനു ടെലന്‍സ്, ഷെര്‍ഡിന്‍ തോമസ്, നിഷാദ് എന്നിവരും ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുമ്പോള്‍ യു.കെ മലയാളികള്‍ക്ക് ഇതിലും നല്ലൊരു ഷോ ഇനി ലഭിക്കുമെന്ന് കരുതാന്‍ പറ്റില്ല. ന്യൂപോര്‍ട്ടിലെ ന്യൂപോര്‍ട്ട് സെന്ററിലും ഈസ്റ്റ് ഹാമിലെ വാല്‍ത്താഹ്‌സ്‌റ്റോ ഹാളിലും ലെസ്റ്റ്‌റിലെ ലെസ്റ്റ്ര്‍ അഥീനായിലും രണ്ടായിരത്തിലധികം പേര്‍ക്ക് ഇരിപ്പിട സൗകര്യമുള്ള ഹാളുകള്‍ തയ്യാറായി കഴിഞ്ഞു. ഇത്രയധികം താരങ്ങള്‍ പങ്കെടുക്കുന്നുവെങ്കിലും ഏറെ മിതമായ ടിക്കറ്റ് നിരക്കുകളാണ് സംഘാടകര്‍ നിശ്ചയിച്ചിരിക്കുന്നത്. 
ഈ മെഗാഷോയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ പ്രസിഡന്റ് വിജി കെ.പി 07429590337, സെക്രട്ടറി ബിന്‍സു ജോണ്‍07828840530,വൈസ് പ്രസിഡന്റ് ബീന സെന്‍സ്07809450561 എന്നിവരുമായി ബന്ധ.പ്പെടാവുന്നതാണ്.

പരിപാടി നടക്കുന്ന സ്ഥലങ്ങളുടെ അഡ്രസ്സും ടിക്കറ്റിനും മറ്റ് കാര്യങ്ങള്‍ക്കും ബന്ധപ്പെടെണ്ടവരുടെ പേരും നമ്പരും ചുവടെ ചേര്‍ക്കുന്നു.
1.2014 ജൂണ്‍ ആറാംതീയതി വെള്ളിയാഴ്ച ന്യൂ പോര്‍ട്ടിലെ ന്യൂ പോര്‍ട്ട് സെന്‍റര്‍
ബിജു തോമസ്,ന്യൂപോര്‍ട്ട്07875332761, തോമസ്‌കുട്ടി ജോസഫ്,കാര്‍ഡിഫ്07846122982, റ്റോസി തോമസ്, ന്യൂപോര്‍ട്ട്07877778301, ബോബി ജോസഫ്,കാര്‍ഡിഫ്07886325383,ജോബി മാത്യു,ന്യൂപോര്‍ട്ട്07460329660, സനീഷ് ചാക്കോ,ന്യൂ പോര്‍ട്ട്07951341524, ജോജി ജോസ്, സ്വാന്‍സി07912874607, കൈരളി സ്‌റ്റോര്‍സ്, കാര്‍ഡിഫ്07947256834, ജിജോ മാനുവല്‍, വെസ്റ്റ് വെയില്‍സ്07841463255, പീറ്റര്‍ റെജി, അബരീസ്വിത്ത്07713183350, ജഗ്ഗി ജോസഫ്, ബ്രിസ്‌റ്റോള്‍07462220005, എബി ജോസ്, ഗ്ലൌസെസ്റ്റര്‍07506926360, മാത്യു ഗ്ലൌസെസ്റ്റര്‍ 07737495440. 
2.2014 ജൂണ്‍ ഏഴാംതീയതി ശനിയാഴ്ച ഈസ്റ്റ്ഹാം വാല്‍ത്താഹ്‌സ്‌റ്റോ ഹാള്‍
ജെയ്‌സണ്‍ ജോര്‍ജ്ജ്07841613973,ജോമോന്‍ കുന്നേല്‍07863210604,അനു.കെ. ജോസഫ്07723309122,ഫ്രാന്‍സിസ് കവളക്കാട്ടില്‍07793452184
3.2014 ജൂണ്‍ എട്ടാംതീയതി ഞായറാഴ്ച ലെസ്റ്ററിലെ ലെസ്റ്റ്ര്‍ അഥീന
റോയി ഫ്രാന്‍സിസ്07717754609,ബിനു മാത്യു07883010229,അജയ് പെരുംപളത്ത്07859320023,അനീഷ് ജോണ്‍07916123248,സോണി ജോര്‍ജ്ജ്07877541649, ബെന്നി പോള്‍07868314250


വാര്‍ത്ത അയച്ചത്: ബിന്‍സു ജോണ്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഴയില മുതല്‍ രണ്ടുകൂട്ടം പായസം വരെ.... ഓണത്തിനു സദ്യയുമായി കുടുംബശ്രീയും....  (5 minutes ago)

ഇടപെടാൻ തയ്യാർ  (14 minutes ago)

'മില്‍മ കൗ മില്‍ക്ക്' ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു  (25 minutes ago)

BYE....BYE...വിമാനത്തിന്റെ എഞ്ചിൻ പൊട്ടിത്തെറിച്ച് തീ ആളിക്കത്തി..!കുടുംബത്തിന് അവസാന സന്ദേശം അയച്ച് യാത്രക്കാർ  (34 minutes ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടക്കമാകും  (43 minutes ago)

യുവാവ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍.  (53 minutes ago)

സർജറി കഴിഞ്ഞ മമ്മൂട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ ഇത്..! ഇച്ചാക്ക അനുഭവിച്ചത് ചില്ലറയ്ക്കല്ല നീ ആരാ പടച്ചോനാ..?! മമ്മൂക്ക പറയുന്നു  (1 hour ago)

മലയാളി ഹോംനേഴ്‌സിന് ദാരുണാന്ത്യം  (1 hour ago)

. പാചകവാതക ടാങ്കര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ....  (1 hour ago)

സങ്കടക്കാഴ്ചയായി... അപകടത്തില്‍ സൈനികന്‍ മരിച്ചു. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു.  (2 hours ago)

. റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി  (2 hours ago)

വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണും.  (3 hours ago)

ഭക്തര്‍ക്ക് സുഖദര്‍ശനം... ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി.  (3 hours ago)

വീട്ടമ്മ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു...  (3 hours ago)

Malayali Vartha Recommends