Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടിപ്പു സുല്‍ത്താന്റെ മോതിരം 1.42 കോടി രൂപയ്‌ക്ക്‌ ലേലം ചെയ്‌തു

24 MAY 2014 12:17 AM IST
മലയാളി വാര്‍ത്ത.

ശ്രീരാമന്റെ നാമം ആലേഖനം ചെയ്‌ത ടിപ്പുസുല്‍ത്താന്റെ സ്വര്‍ണമോതിരം ലണ്ടനില്‍ ലേലംചെയ്‌തു. 41.2 ഗ്രാം തൂക്കംവരുന്ന മോതിരം 1.42 കോടി രൂപയ്‌ക്കാണ്‌ ലേലം ചെയ്‌തത്‌. ദേവനാഗിരി ലിപിയില്‍ റാം എന്നാണ്‌ മോതിരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. പ്രമുഖ ലേല കമ്പനിയായ ക്രിസ്റ്റീസിന്റെ വെബ്‌ സൈറ്റിലൂടെയാണ്‌ ലേലം നടന്നത്‌. ലേലത്തിലൂടെ മോതിരം സ്വന്തമായ ആളുടെ പേരു രഹസ്യമാക്കിയിരിക്കുകയാണ്‌. കമ്പനി നിശ്ചയിച്ച മൂല്യത്തിന്റെ പത്തിരട്ടി തുക നല്‍കിയാണ്‌ ഇയാള്‍ മോതിരം സ്വന്തമാക്കിയത്‌.

ലണ്ടനില്‍ സൂക്ഷിച്ചിരുന്ന മോതിരം 19ാം നൂറ്റാണ്ടില്‍ വെല്ലസ്ലിയുടെ അനന്തരവളെ വിവാഹം ചെയ്‌ത ഫിറ്റ്‌സ്‌റോയ്‌ സോമര്‍സെറ്റ്‌ എന്ന സൈനിക തലവന്‌ വിവാഹ സമ്മാനമായി നല്‍കി. പിന്നീട്‌ സോമര്‍സെറ്റിന്റെ പൗത്രന്റെ മകന്‍ ഫിറ്റ്‌സ്‌റോയ്‌ ജോണിന്റെ കൈവശമായിരുന്നു ഈ മോതിരം. അദ്ദേഹമാണ്‌ ഇത്‌ ലേലത്തിന്‌ നല്‍കിയത്‌.
1799 ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനിക്കെതിരെ നടത്തിയ യുദ്ധത്തില്‍ ടിപ്പുവിന്റെ വിരലിലുണ്ടായിരുന്ന മോതിരമാണിത്‌.

1799 മേയ്‌ നാലിന്‌ ശ്രീരംഗപട്ടണം യുദ്ധത്തില്‍ വച്ചായിരുന്നു ടിപ്പു കൊല്ലപ്പെത്‌. അന്നു കൊല്ലപ്പെട്ട ടിപ്പുവിന്റെ വിരലില്‍ നിന്ന്‌ വെല്ലിംഗ്‌ടണ്‍ ഡ്യൂക്കായിരുന്ന ആര്‍തര്‍ വെല്ലസ്‌ലിയാണ്‌ ഈ മോതിരം ഊരിയെടുത്ത്‌ ബ്രിട്ടനില്‍ എത്തിച്ചത്‌. മൈസുര്‍ കടുവയെന്നറിയപ്പെട്ടിരുന്ന ടിപ്പുസുല്‍ത്താന്‍ പതിനേഴ്‌ വര്‍ഷമാണ്‌ മൈസൂര്‍ ഭരിച്ചത്‌. മൈസൂറിലേയ്‌ക്കുള്ള ബ്രിട്ടീഷുകാരുടെ കടന്നുകയറ്റം ചെറുത്തു നിന്ന ടിപ്പു ഒടുവില്‍ ബ്രിട്ടീഷുകാരുടെ തോക്കിനു മുന്നില്‍ വീരചരമം പ്രാപിക്കുകയായിരുന്നു.
ഒരു മുസ്‌ലിം പടത്തലവന്‍ ധരിച്ചിരുന്ന സ്വര്‍ണമോതിരം നേടിയ സായിപ്പ്‌ മോതിരം ലണ്ടനില്‍ കൊണ്ടുപോയി വിശകലനം ചെയ്‌തപ്പോഴാണ്‌ റാം എന്ന നാമം അതിലുണ്ടെന്നു മനസിലായത്‌. അതുകൊണ്ടുതന്നെ ഒരമൂല്യ വസ്‌തുവായി ഈ മോതിരം കണക്കാക്കപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (6 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (6 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (7 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (8 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (8 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (8 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (8 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (14 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (14 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (14 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (14 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (14 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (15 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (15 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (15 hours ago)

Malayali Vartha Recommends