Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബ്രിട്ടനിലെ നഴ്‌സിംഗ് ; പുതിയ നടപടിക്രമങ്ങളുമായി എന്‍എംസി

12 JUNE 2014 04:42 AM IST
മലയാളി വാര്‍ത്ത.

ബ്രിട്ടനിലെ നഴ്‌സിംഗ് ജോലിയ്ക്ക് പുതിയ നടപടിക്രമങ്ങളുമായി നഴ്‌സിംഗ് ആന്റ് മിഡിവൈഫറി കൗണ്‍സില്‍(എന്‍എംസി) വിജ്ഞാപനം ഉടനുണ്ടാവും.ഈ നടപ്പുവര്‍ഷം ഒക്‌ടോബര്‍ ഒന്നു മുതല്‍ നടപടിക്രമങ്ങള്‍ പ്രാബല്യത്തില്‍ വരും.

ഇതനുസരിച്ച് കഴിഞ്ഞ പതിനഞ്ചു കൊല്ലമായി പ്രാബല്യത്തിലിരിയ്ക്കുന്ന അഡാപ്‌റ്റേഷന്‍ നിര്‍ത്തലാക്കും.യൂണിവേഴ്‌സിറ്റികളിലെ ഒഎന്‍പി സമ്പ്രദായം നിര്‍ത്തലാക്കും.ഒഎന്‍പിയ്ക്ക് ഒപ്പമുള്ള സൂപ്പര്‍വൈസ്ഡ് പ്രാക്ടീസും റദ്ദാക്കും. രജിസ്‌ട്രേഷന്‍ നടത്താന്‍ താല്‍പര്യമുള്ളവര്‍ ആദ്യമായി ഡിസിഷന്‍ ലെറ്റര്‍ നേടിയിരിയ്ക്കണം.(എന്നാല്‍ നിലവില്‍ ഡിസിഷന്‍ ലെറ്റര്‍ കിട്ടിയവരാണെങ്കില്‍ അവര്‍ക്ക് 2016 വരെ ഈ നിയമം ബാധകമാവില്ല). ഡിസിഷന്‍ ലെറ്റര്‍ നേടിക്കഴിഞ്ഞാല്‍ കോമ്പിറ്റെന്‍സി ടെസ്റ്റും കൂടി പാസായിരിയ്ക്കണം. കോമ്പിറ്റെന്‍സി ടെസ്റ്റ് അതാതു രാജ്യത്തുതന്നെയാവും നടത്തേണ്ടത്. ഇതിന്റെ ടെസ്റ്റ് കേന്ദ്രങ്ങള്‍ എന്‍എംസി പിന്നീട് അറിയിക്കും.ഇതിനായി ഒബ്ജക്ടീവ് ടൈപ്പ് ടെസ്റ്റാവും ഉണ്ടാവുക.

മേലില്‍ ഓണ്‍ലൈന്‍ വഴിയാവും ടെസ്റ്റുകള്‍ ചെയ്യേണ്ടത്. ഡിസിഷന്‍ ലെറ്റര്‍ നേടുന്നവര്‍ ഓണ്‍ലൈന്‍ ടെസ്റ്റ് പാസാകുന്നവര്‍ക്ക് ബ്രിട്ടനിലെത്തി പ്രാക്ടിക്കല്‍ ടെസ്റ്റ് നടത്തേണ്ടി വരും. ഇതുരണ്ടും പാസാകുന്നവര്‍ക്കാവും മേലില്‍ ബ്രിട്ടനില്‍ നഴ്‌സിംഗ് ജോലിയ്ക്ക് അര്‍ഹതയുണ്ടാവുക. യോഗ്യതയുടെ അടിസ്ഥാനത്തില്‍ ജോലിയ്ക്ക് അപ്പോയ്ന്റ്‌മെന്റ് ലഭിക്കുന്നതിനൊപ്പം പിന്‍നമ്പറും ലഭിയ്ക്കും.

ഐഇഎല്‍ടിഎസ് 7 ബാന്റ് ആയി തന്നെ നാലുവിഷയങ്ങള്‍ക്കും നിലനിര്‍ത്തിയാണ് പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാവുന്നത്. ഒപ്പം ഒരു വര്‍ഷത്തെ തൊഴില്‍ പരിചയവും നിര്‍ബന്ധമാക്കിയിട്ടുണ്ട്. കേരളത്തില്‍നിന്നും ബ്രിട്ടനിലേയ്ക്ക് നഴ്‌സിംഗ് ജോലി തേടി കുടിയേറാന്‍ കാത്തിരിക്കുന്ന ഒട്ടേറെ ഉദ്യോഗാര്‍ഥികള്‍ക്ക് ഈ നിയമം ഒരു തിരിച്ചടിയായേക്കും. പക്ഷെ ഇതുമൂലം ഏജന്റുമാര്‍ വഴിയുള്ള കുടിയേറ്റം പൂര്‍ണ്ണമായും നിര്‍ത്തലാവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (6 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (6 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (7 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (8 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (8 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (8 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (8 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (14 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (14 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (14 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (14 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (14 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (14 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (15 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (15 hours ago)

Malayali Vartha Recommends