Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജര്‍മനിയില്‍ മാതാവിന്റെ തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

26 JUNE 2014 01:26 AM IST
മലയാളി വാര്‍ത്ത.

 കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ മദ്ധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ മുപ്പത്തിനാലാമത്തെ തിരുനാളിനും ഇടവക ദിനത്തിനും നടന്നുവന്ന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂണ്‍ 28,29 (ശനി,ഞായര്‍) എന്നീ തീയതികളില്‍ കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്.

ജൂണ്‍ 22 ന്(ഞായര്‍) വൈകുന്നേരം അഞ്ചു മണിയ്ക്ക് മ്യൂള്‍ഹൈമിലെ ലീബ്ഫ്രൗവന്‍ ഹൗസില്‍ നടന്ന ദിവ്യബലിയ്ക്ക് കമ്യൂണിറ്റി ചാപ്‌ളെയിന്‍ ഫാ. ഇഗ്‌നേഷ്യസ് ചാലിശേരി സി. എം. ഐ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് ഇഗ്‌നേഷ്യസച്ചന്റെ അദ്ധ്യക്ഷതയില്‍ കൂടിയ കണ്‍വീനറന്മാരുടെയും സ്റ്റിയറിംഗ് കമ്മറ്റിയുടെയും സംയുക്തസമ്മേളനം കമ്മറ്റികളുടെ ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തുകയും തിരുനാള്‍ ദിവസങ്ങളില്‍ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ചചെയ്ത് തീരുമാനിക്കുകയും ചെയ്തു.

വിവിധ കമ്മറ്റി കണ്‍വീനര്‍മാരായ ഡെസീന വടക്കുംചേരി, കുഞ്ഞുമോന്‍ പുല്ലങ്കാവുങ്കല്‍, ജോസ് കുറുമുണ്ടയില്‍, ജോയി മാണിക്കത്ത്, ഗ്രിഗറി മേടയില്‍, ലില്ലി ചക്യാത്ത്, ജോസ് പുതുശേരി,എല്‍സി വടക്കുംചേരി, സണ്ണി വേലൂക്കാരന്‍, തോമസ് അറമ്പന്‍കുടി, ജോസ് മറ്റത്തില്‍, റോസി വൈഡര്‍, ജോള്‍ അരീക്കാട്ട് എന്നിവര്‍ക്കു പുറമെ കമ്യൂണിറ്റിയുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയംഗങ്ങളായ ഡേവീസ് വടക്കുംചേരി, സുനിത വിതയത്തില്‍, എല്‍സി വേലൂക്കാരന്‍, ഹാനോ മൂര്‍, ആന്റണി സഖറിയാ, ജോസഫ് കളപ്പുരയ്ക്കല്‍, ജോസ് കുറുമുണ്ടയില്‍ നടപ്പു വര്‍ഷത്തെ പ്രസുദേന്തിയായ വര്‍ഗീസ് ശ്രാമ്പിയ്ക്കല്‍, ഭാര്യ ലില്ലി, കൂടാതെ കമ്മറ്റിയംഗങ്ങളായ അച്ചാമ്മ അറമ്പന്‍കുടി, ജെന്‍സ് കുമ്പിളുവേലില്‍, ഗ്രേസി പഴമണ്ണില്‍, അച്ചാമ്മ മറ്റത്തില്‍ എന്നിവരും പങ്കെടുത്തു.
കൊളോണ്‍ അതിരൂപതയുടെ കീഴില്‍ 1969 ലാണ് ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്.ഏതാണ്ട് എഴുനൂറിലേറെ കുടുംബങ്ങള്‍ കമ്യൂണിറ്റിയില്‍ അംഗങ്ങളായുണ്ട്. ജര്‍മനിയിലെ കൊളോണ്‍ എസ്സന്‍, ആഹന്‍ എന്നീ രൂപതകളിലെ ഇന്‍ഡ്യാക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റി. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിലധികമായി ഫാ. ഇഗ്‌നേഷ്യസ് ചാലിശേരി സി. എം.ഐ. കമ്യൂണിറ്റി ചാപ്‌ളെയിനായി സേവനം ചെയ്യുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎം.ഐ. 0221 629868, 01789353004, ഡേവീസ് വടക്കുംചേരി (കണ്‍വീനര്‍) 0221 5904183, വര്‍ഗീസ് ശ്രാമ്പിക്കല്‍ (പ്രസുദേന്തി) 0221 830 1239. 
വെബ്‌സൈറ്റ്:

http://www.indischegemeinde.de

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (5 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (5 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (6 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (7 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (7 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (7 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (7 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (13 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (13 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (13 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (13 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (14 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (14 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (14 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (14 hours ago)

Malayali Vartha Recommends