Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അബ്രാഹം മുട്ടേത്താഴത്ത് പൗരോഹത്യ രജതജൂബലി ആഘോഷിച്ചു

05 JULY 2014 12:21 AM IST
മലയാളി വാര്‍ത്ത.

 ദിവ്യകാരുണ്യ മിഷനറി സൊസൈറ്റി (എം.സി.ബി. എസ്.) സഭാ വൈദികനായ ഫാ. അബ്രാഹം മുട്ടേത്താഴത്ത് (പാപ്പച്ചന്‍) തന്റെ പൗരോഹത്യത്തിന്റെ ഇരുപത്തിഅഞ്ചാം വര്‍ഷ ജൂബലി ലെവെര്‍കുസന്‍ മാന്‍ഫൊര്‍ട്ട് സെന്റ് ജോസഫ് പള്ളിയില്‍ ആഘോഷിച്ചു. കൊളോണ്‍ രൂപതയില്‍ ജോലി ചെയ്യുകയും, പഠനം നടത്തുകയും ചെയ്യുന്ന എട്ട് എം.സി.ബി. എസ്. വൈദീകരോടൊത്ത് ആഘോഷമായ ദിവ്യബലിയോടെയാണ് ഈ ജൂബലി ആഘോഷം നടത്തിയത്. ലവെര്‍കുസന്‍ സെന്റ് ജോസഫ് പള്ളി ഇടവകക്കാര്‍, ജര്‍മനിയിലും, ഇംഗ്ലണ്ടിലും താമസിക്കുന്ന ബന്ധുക്കള്‍, പറമ്പില്‍ കുടുബാംയോഗങ്ങള്‍, നാട്ടിലെ അയല്‍പക്കക്കാര്‍ എന്നിവര്‍ ഈ ജൂബലി ആഘോഷ ദിവ്യബലിയിലും, തുടര്‍ന്ന് പള്ളി ഹാളില്‍ വച്ച് നടത്തിയ സല്‍ക്കാരത്തിലും പങ്കെടുത്തു. എം.സി.ബി. എസ്. സഭയെ പ്രതിനിധീകരിച്ച് ഫാ. ജോണ്‍ പെരുമണ്ണിക്കാലാ, ഫാ. അബ്രാഹം മുട്ടേത്താഴത്തിനെ പൊന്നാട അണിയിച്ച് സഭയുടെ ആശംസകളും, നന്ദിയും രേഖപ്പെടുത്തി സംസാരിച്ചു. ജര്‍മന്‍ ഇടവകാഗംങ്ങള്‍ സ്വന്തമായി ബേക്ക് ചെയ്ത കേക്ക് അച്ചനെക്കൊണ്ട് മുറിപ്പിച്ച് ജൂബലി ആഘോഷത്തില്‍ സജീവമായി പങ്കെടുത്തു. 

ഇംഗ്ലണ്ടിലെ പറമ്പില്‍ കുടുബാംയോഗം മാന്‍വെട്ടത്തെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ബെന്നി പടിഞ്ഞാറെക്കുറ്റ്, എക്‌സിക്കൂട്ടിവ് മെമ്പംര്‍ ജോജി ജോസഫ് എന്നിവര്‍ അച്ചന്റെ ജൂബലി ആഘോഷത്തില്‍ പങ്കെടുത്ത് ആശംസകള്‍ അറിയിച്ച് ഉപഹാരം നല്‍കി. ഇംഗ്ലണ്ടിലെ മാന്‍വെട്ടം പറമ്പില്‍ കുടുംബയോഗ യൂണിറ്റിന്റെ രക്ഷാധികാരിയാണ് ഫാ. അബ്രാഹം മുട്ടേത്താഴത്ത്.

അബ്രാഹം(പാപ്പച്ചന്‍) മാന്‍വെട്ടം ഇടവകയില്‍ കപിക്കാട് മുട്ടേത്താഴത്ത് കുര്യാക്കോസ്-മറിയക്കുട്ടി ദമ്പതികളുടെ രണ്ടാമത്തെ മകനായി 1963 മെയ് 24 ന് ജനിച്ചു. കല്ലറ എസ്.എം.വി. ലോവര്‍ പ്രൈമറി, എന്‍.എസ്.എസ്. ഹൈസ്‌ക്കൂള്‍ എന്നിവകളിലെ പഠന ശേഷം 1978 ല്‍ വൈദികനാകാന്‍ കോട്ടയം കടുവാക്കുളത്തെ എം.സി.ബി. എസ്. മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. കാഞ്ഞിരപ്പള്ളി നൊവ്യഷേറ്റ് ഹൗസ്, ആലുവാ സെന്റ് ജോസഫ് പൊന്തിക്കല്‍ സെമിനാരി, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്ന് അച്ചന്‍ ഫിലോസഫി, തിയോളജി പഠനം പൂര്‍ത്തിയാക്കി. അബ്രാഹം മുട്ടേത്താഴത്ത് അതിരമ്പുഴ എം.സി.ബി. എസ്. ഭവനത്തില്‍ വച്ച് 1990 മെയ് 23 ന് ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മാര്‍ ജോസഫ് പൗവ്വത്തില്‍ നിന്നും വൈദിക പട്ടം സ്വീകരിച്ച് പ്രഥമ ദിവ്യബലി അര്‍പ്പിച്ചു.

വൈദികനായ ശേഷം 1991 വരെ ചമ്പക്കുളം ഫൊറോനാ പള്ളി അസിസ്റ്റന്റ് വികാരിയായി സേവനം അനുഷ്ടിച്ചു. അച്ചന്റെ അടുത്ത അജപാലനം 1991 മുതല്‍ 1993 വരെ എം.സി.ബി. എസ്. സഭയുടെ ഷിമോഗാ മിഷനിലിലെ വിവിധ മേഖലകളില്‍ ആയിരുന്നു. തുടര്‍ന്ന് സഭയുടെ തിരുവനന്തപുരത്തെ ഹൗസില്‍ 1999 വരെ ജ്യോതിര്‍ ഭവന്‍ സോഷ്യല്‍ വര്‍ക്ക് സെന്റര്‍ ഡയറക്ടായിരിക്കുമ്പോള്‍ പബ്‌ളിക് റിലേഷന്‍സ്, സോഷ്യോളജി എന്നിവയില്‍ മാസ്റ്റര്‍ ബിരുദം നേടി. അച്ചന്‍ 1999 ല്‍ ജര്‍മനിയില്‍ എത്തി 2004 വരെ കൊളോണ്‍ അതിരൂപതയിലെ വിസ്സന്‍ പള്ളിയിലെ അസിസ്റ്റന്റ് വികാരിയായി സേവനം അനുഷ്ടിച്ചു. അടുത്തതായി 2004 മുതല്‍ 2008 വലെ കൊളോണ്‍ ലിന്‍ഡന്‍താള്‍ ഇടവക, 2008-2009 ബര്‍ഗിഷ് ഗ്ലാഡ്ബാഹ് ലേര്‍ബാഹ് എന്നീ ഇടവകകളില്‍ ഫാര്‍ വികാര്‍ ആയിരുന്നു. ഇപ്പോള്‍ ലെവെര്‍കുസന്‍ മാന്‍ഫൊര്‍ട്ട് സെന്റ് ജോസഫ് ഇടവകയില്‍ വികാരി ആയി സേവനം ചെയ്യുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (5 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (5 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (6 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (7 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (7 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (7 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (7 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (13 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (13 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (13 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (13 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (14 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (14 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (14 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (14 hours ago)

Malayali Vartha Recommends