Widgets Magazine
20
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുക്മ സൂപ്പര്‍ ഡാന്‍സര്‍

17 JULY 2014 10:02 AM IST
മലയാളി വാര്‍ത്ത.

 യുകെ മലയാളികള്‍ക്കിടയിലെ മികച്ച ഡാന്‍സര്‍മാരെ കണ്ടെത്താന്‍ യുക്മ നടത്തുന്ന സൂപ്പര്‍ ഡാന്‍സര്‍ മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. കെറ്ററിംഗ് മലയാളി അസോസിയേഷന്റെ ആതിഥേയത്തില്‍ ജൂലായ് 19ന് കെറ്ററിംഗില്‍ വച്ച് നടത്തപ്പെടുന്ന സൂപ്പര്‍ ഡാന്‍സര്‍ മത്സരത്തിനുള്ള രജിസ്‌ട്രേഷന് ആവേശകരമായ പ്രതികരണമാണ് യു കെ മലയാളികളില്‍ നിന്നും ലഭിച്ചത്.

യുക്മയിലെ അംഗ സംഘടനകളിലെ പ്രതിഭകള്‍ക്കായി നടത്തുന്ന മത്സരത്തില്‍ സബ്ജൂനിയര്‍ (8 വയസ്സിനു മുകളില്‍ 13 വയസ്സിനു താഴെ), ജൂനിയര്‍ (13 വയസ്സ് മുതല്‍ 18 വയസ്സ് വരെ) എന്നീ വിഭാഗങ്ങളിയായി സെമിക്ലാസിക്കല്‍ ഡാന്‍സ് സിംഗിള്‍, സിനിമാറ്റിക് ഡാന്‍സ് സിംഗിള്‍, സിനിമാറ്റിക് ഡാന്‍സ് ഗ്രൂപ്പ് എന്നീ ഇനങ്ങളിലായിരിക്കും മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കുക. സബ് ജൂനിയര്‍, ജൂനിയര്‍, ഇരു വിഭാഗത്തിലും ടീം എന്നീ വിഭാഗങ്ങളില്‍ വിജയികള്‍ ആകുന്നവര്‍ക്ക് യഥാക്രമം ബാല നാട്യരത്‌ന, യുവ നാട്യരത്‌ന, ടീം നാട്യരത്‌ന എന്നീ പുരസ്‌കാരങ്ങള്‍ക്കൊപ്പം ക്യാഷ് അവാര്‍ഡും ലഭിക്കും. 
ജൂലായ് 19 ന് രാവിലെ 9 മണിയ്ക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് പത്തരയോടെ മല്‍സരങ്ങള്‍ ആരംഭിക്കും. സബ് ജൂനിയര്‍ വിഭാഗത്തിലെ ക്ലാസിക്കല്‍ ഡാന്‍സ് സിംഗിള്‍ ആണ് ആദ്യ മത്സര ഇനം. മത്സരാര്‍ഥികളുടെ പ്രായം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ്, യുക്മയിലെ അംഗത്വം സംബന്ധിച്ച സാക്ഷ്യപത്രം എന്നിവ ആവശ്യപ്പെടുന്ന പക്ഷം ഹാജരാക്കേണ്ടതാണ് എന്ന് സംഘാടകര്‍ അറിയിക്കുന്നു.മത്സരത്തിലെ തര്‍ക്കങ്ങള്‍ സംബന്ധിച്ച് യുക്മ ആക്ടിംഗ് പ്രസിഡന്റ് ബീന സെന്‍സ്, സെക്രട്ടറി ബിന്‍സു ജോണ്‍, വൈസ്പ്രസിഡന്റ് ഷാജി തോമസ് എന്നിവര്‍ ഉള്‍പ്പെടുന്ന അപ്പീല്‍ കമ്മിറ്റിയെ സമീപിക്കാവുന്നതാണ്.
മത്സരവേദിയ്ക്ക് സമീപം ഫ്രീ പാര്‍ക്കിങ്ങും പരിപാടിയില്‍ ഉടനീളം മിതമായ നിരക്കില്‍ ഭക്ഷണവും സംഘാടകര്‍ ക്രമീകരിച്ചിട്ടുണ്ട്. യു.കെ മലയാളികളിലെ മികച്ച നൃത്തപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ഈ മികച്ച പ്രോഗ്രാം കണ്ടാസ്വദിക്കുന്നതിനായി മുഴുവന്‍ മലയാളികളെയും കെറ്ററിംഗിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
സൂപ്പര്‍ ഡാന്‍സര്‍ പ്രോഗ്രാം നടക്കുന്ന വേദിയുടെ അഡ്രസ്സ് 
KGH Hospital Social Club,Rothwell Road,Kettering NN16 8UZ
കൂടുതല്‍ വിവരങ്ങള്‍ക്ക് : 
ഷാജി തോമസ് - 07737736549
റോയി ഫ്രാന്‍സിസ് - 07717754609
ജോയി അഗസ്തി - 07979188391
ടൈറ്റസ് ജോസഫ് - 07877578165

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... അപകടത്തില്‍ സൈനികന്‍ മരിച്ചു. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു.  (32 minutes ago)

. റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തി  (45 minutes ago)

ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി  (51 minutes ago)

വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണും.  (1 hour ago)

ഭക്തര്‍ക്ക് സുഖദര്‍ശനം... ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി.  (1 hour ago)

വീട്ടമ്മ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു...  (1 hour ago)

ചൈനീസ് പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ച് നരേന്ദ്ര മോദി  (1 hour ago)

ഭീഷണിപ്പെടുത്തിയെന്നും മക്കളെ മോശക്കാരാക്കാന്‍ ശ്രമിച്ചെന്നും ആത്മഹത്യാക്കുറിപ്പ്  (8 hours ago)

രാഹുല്‍ ഗാന്ധി സഞ്ചരിച്ച വാഹനം ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്  (8 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇനി പ്രത്യേക ഒ.പി കൗണ്ടര്‍  (8 hours ago)

കാല്‍വഴുതി 40 അടി താഴ്ചയുള്ള കിണറ്റില്‍ വീണ് രണ്ടരവയസുകാരി  (8 hours ago)

നിമിഷപ്രിയയുടെ മോചനത്തിനായി പണപ്പിരിവ് നടത്തുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (9 hours ago)

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് തീപിടിച്ചു  (9 hours ago)

കടയ്ക്കലില്‍ സിപിഎംകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം  (9 hours ago)

വിഷമദ്യ ദുരന്തത്തില്‍ ചികിത്സയിലുള്ളവരെ നാട്ടിലേക്ക് അയക്കുമെന്ന് കുവൈത്ത്  (9 hours ago)

Malayali Vartha Recommends