Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റെക്കോര്‍ഡ് ഡ്രൈവ് ഓസ്ട്രിയയില്‍; വിയന്നയില്‍ ഊഷ്മള വരവേല്‍പ്‌

04 AUGUST 2014 09:56 AM IST
മലയാളി വാര്‍ത്ത.

 സുരേഷ് ജോസഫ്, ലാല്‍ ജോസ് ടീമിന്റെ റെക്കോഡ് െ്രെഡവ് 13 രാജ്യങ്ങള്‍ പിന്നിട്ട് വിയന്നയില്‍. കൊച്ചിയില്‍ നിന്നും റോഡ് മാര്‍ഗ്ഗം ലണ്ടന്‍ ലക്ഷ്യമാക്കിയുള്ള യാത്രയ്ക്കിടെയാണ് ഇരുവരും ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ എത്തിയത്. വിയന്നയില്‍ മലയാളികള്‍ ഇരുവര്‍ക്കും ഊഷ്മള വരവേല്‍പ്പാണ് നല്‍കിയത്. 
75 ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയില്‍ ഇരുവരും 27 രാജ്യങ്ങളാണ് പിന്നിടേണ്ടത്. ഏഴ് ആഴ്ചകൊണ്ട് 13 രാജ്യങ്ങളും രണ്ട് ഭൂഖണ്ഡങ്ങളും ലാല്‍ ജോസും സുരേഷ് ജോസഫും പിന്നിട്ടുകഴിഞ്ഞു. യാത്ര ഏറെ പുതിയ അനുഭവങ്ങള്‍ തങ്ങള്‍ക്ക് നല്‍കിയെന്നും, വാഹനം ഒരിടത്തും ബുദ്ധിമുട്ട് ഉണ്ടാക്കിയില്ലെന്നും, ലക്ഷ്യത്തിലേയ്ക്ക് ഇനി 4 ആഴ്ചത്തെ യാത്ര മാത്രമാണ് ബാക്കിയുള്ളതെന്നും ഇരുവരും പറഞ്ഞു. 

17500 കിലോമീറ്ററുകള്‍ യാത്ര ചെയ്താണ് റെക്കോഡ് െ്രെഡവ് വിയന്നയില്‍ എത്തിനില്‍ക്കുന്നത്. 24000 കിലോമീറ്റര്‍ പിന്നിട്ടാകും യാത്ര ആഗസ്റ്റ് 29 ന് ലക്ഷ്യസ്ഥാനമായ ലണ്ടനില്‍ എത്തുക. വിയന്നയില്‍ നിന്നും െ്രെഡവ് ബ്രാറ്റിസ്ലാവയ്ക്ക് പോകും. ജര്‍മ്മനി, നോര്‍വെ, ബെല്‍ജിയെം, ഫ്രാന്‍സ്, അയര്‍ലണ്ട് തുടങ്ങിയ 14 രാജ്യങ്ങളില്‍ കൂടി യാത്ര തുടര്‍ന്ന് ടീം ലണ്ടനില്‍ എത്തിച്ചേരും. 
വിയന്നയില്‍ പ്രോസി ഫുഡ് മാജിക്കില്‍ ഒരുക്കിയ ഹൃസ്വ സ്വീകരണത്തില്‍ ഐ സി സി വിയന്നയുടെ ജനറല്‍ കണ്‍വീനര്‍ തോമസ് പടിഞ്ഞാറെകാലയില്‍ സ്വാഗതം ആശസിച്ചു. ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ വിയന്നയില്‍ നിന്നും ഘോഷ് അഞ്ചേരില്‍, കൈരളി നികേതന്‍ മലയാളം സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ ജോഷിമോന്‍ എറണാകേരില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രോസി എം ഡി പ്രിന്‍സ് പള്ളിക്കുന്നേല്‍ നന്ദി അറിയിച്ചു. തോമസ് പാത്തിക്കല്‍ റെക്കോര്‍ഡ് െ്രെഡവിന് വേണ്ട ക്രമീകരണങ്ങള്‍ നല്‍കി. ഒട്ടേറെ മലയാളികള് സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. ലാല്‍ ജോസും സുരേഷ് ജോസഫും മറുപടി പ്രസംഗം നടത്തി. ചടങ്ങില്‍ പങ്കെടുത്ത മലയാളികുട്ടികള്‍ക്ക് ലാല്‍ ജോസ് ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്തു. 

75 ദിവസം നീണ്ടുനില്‍ക്കുന്ന റെക്കോഡ് െ്രെഡവിന്റെ ചിലവ് 75 ലക്ഷത്തോളം രൂപയാണ്. ഓരോ സ്ഥലങ്ങളില്‍ െ്രെഡവ് എത്തിചേരുമ്പോള്‍ മലയാളികളുടെ പ്രതിനിധികള്‍ വാഹനത്തില്‍ പച്ച സ്റ്റിക്കര്‍ പതിപ്പിച്ചാണ് യാത്രയെ വരവേല്‍ക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (5 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (5 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (6 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (7 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (7 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (7 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (7 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (13 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (13 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (13 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (13 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (14 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (14 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (14 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (14 hours ago)

Malayali Vartha Recommends