കുട്ടികള്‍ സ്കൂളിലെത്തി പഠിക്കാവുന്ന സാഹചര്യം ഒരുങ്ങും വരെ സ്വകാര്യ സ്കൂളുകളിലെ ഫീസ് കുറച്ച് കുവൈത്ത് മന്ത്രാലയം
കുവൈത്തില്‍ സ്വകാര്യ സ്കൂളുകളിലെ ഫീസ് 25 ശതമാനം കുറച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. സൗദ് അല്‍ ഹര്‍ബിയാണ് ഉത്തരവ് ഇറക്കിയത്.സാധാരണ നിലയില്‍ കുട്ടികള്‍ക്ക് സ്കൂളിലെത്തി പഠിക്കാവുന്ന സാഹചര്യം ഒരുങ്ങും വരെ ഈ നില തുടരും.
ഫീസ് കുറച്ചത് സ്കൂളുകള്‍ നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും ഓണ്‍ലൈന്‍ പഠനത്തിലെ നിലവാരം നിരീക്ഷിക്കാനും മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ അണ്ടര്‍ സെക്രട്ടറിക്ക് മന്ത്രി നിര്‍ദേശം നല്കി. ഫീസ് കുറക്കാത്ത സ്കൂളുകള്‍ക്കെതിരെ മന്ത്രാലയം നടപടിയെടുക്കും.
https://www.facebook.com/Malayalivartha