വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; നാട്ടിലെത്തി മറ്റൊരു വിവാഹം കഴിച്ച യുവാവ് അറസ്റ്റില്‍

ദുബായില്‍ വച്ച് യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പെരിങ്ങാല ആലിന്‍ ചുവട് പാലനില്‍ക്കുന്നതില്‍ സൂരജ് എന്ന 29 കാരനാണ് അറസ്റ്റില്‍ ആയത്. ദുബായില്‍ വെച്ച് ഒപ്പം താമസിക്കുകയും വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ യുവതിയെ പലവട്ടം പീഡിപ്പിച്ചു എന്നാണ് പരാതി. പീഡനത്തില്‍ യുവതി ഗര്‍ഭിണിയാവുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഇതിനിടെ ദുബായില്‍ നിന്നു നാട്ടില്‍ എത്തിയ സൂരജ് മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഇതറിഞ്ഞ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























