ലോക്ക്ഡൗണ്‍ കാലത്ത് ബുക്ക് ചെയ്ത വിമാന ടിക്കറ്റ് ചാര്‍ജ്ജ് തിരിച്ചുനല്‍കണമെന്ന് സുപ്രീംകോടതി
കോവിഡ് പശ്ചാത്തലത്തില്‍ രാജ്യം ലോക്ക്ഡൗണ്‍ ആയപ്പോള്‍ ബുക്ക് ചെയ്ത വിമാന ടിക്കറ്റ് ചാര്‍ജ്ജ് യാത്രക്കാര്‍ക്ക് തിരികെ നല്‍കണമെന്ന് സുപ്രീംകോടതി. പതിനഞ്ച് ദിവസത്തിനുള്ളില്‍ തുക തിരിച്ചു നല്‍കുകയോ സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന കമ്ബനികള്‍ 2021 മാര്‍ച്ച് 31 വരെ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ക്രെഡിറ്റ് സംവിധാനം ഒരുക്കുകയോ ചെയ്യണം.
മാര്‍ച്ച് 25 മുതല്‍ മേയ് 24 വരെ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുകയാണ് തിരിച്ചു നല്‍കേണ്ടത്. ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള മൂന്ന് ജഡ്ജിമാരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. ഈ ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ ചെയ്യാനും ഇതുവഴി കമ്ബനി സര്‍വീസ് നടത്തുന്ന എങ്ങോട്ടും യാത്ര ചെയ്യാനും കഴിയും. 2021 മാര്‍ച്ച് വരെ പ്രതിമാസം പലിശ ക്രെഡിറ്റില്‍ നല്‍കുകയും വേണം. മാര്‍ച്ച് വരെ ക്രെഡിറ്റ് ഉപയോഗിച്ചില്ലെങ്കിലും തുക പ്രസ്തുത യാത്രക്കാരന് തിരിച്ചുനല്‍കണമെന്നും കോടതിയുടെ ഉത്തരവിലുണ്ട്.
https://www.facebook.com/Malayalivartha