ബിരുദധാരികളല്ലാത്ത പ്രവാസികളുടെ റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കുന്നത് കുവൈറ്റ് നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ട്
ബിരുദധാരികളല്ലാത്ത 60 വയസിനു മുകളില്‍ പ്രായമുള്ള പ്രവാസികളുടെ റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കുന്നത് കുവൈറ്റ് നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ട്. 2021ല്‍ രാജ്യം വിടാന്‍ നിര്‍ബന്ധിതരാകേണ്ടി വരുന്നത് 11,450 കരകൗശല വിദഗ്ധര്ക്കെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വര്‍ഷങ്ങളുടെ പരിചയസമ്ബത്ത് വേണ്ട മേഖലയാണ് കരകൗശല മേഖല. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്റെ 2020 ജനുവരി ഒന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം 60 വയസിന് മുകളില്‍ പ്രായമുള്ള ഏകദേശം 225,000 പ്രവാസികളാണ് കുവൈറ്റിലുള്ളത്. ഇതില്‍ 83,500 പേരും ബിരുദധാരികളല്ല. 60 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ ഏകദേശം 85,000 പേരും സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ്.
60 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ ഏകദേശം 85,000 പേരും സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ്. ഇതില്‍ എത്ര പേര് ബിരുദധാരികളാണെന്ന് വ്യക്തമല്ല. 13,000 പേര് ഫാക്ടറി മേഖലകളിലും 21,302 പേര് സെയില്‍സ് വിഭാഗത്തിലും തൊഴിലെടുക്കുന്നു.
നിലവില്‍ 2.6 മില്യണ്‍ പ്രവാസികളാണ് കുവൈറ്റില്‍ താമസിക്കുന്നത്. 2020 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന പുതിയ തീരുമാനം ആകെ പ്രവാസികളുടെ നാല് ശതമാനത്തെ ബാധിക്കും.
https://www.facebook.com/Malayalivartha