കോവിഡ് വൈറസിന്റെ പുതിയ വകഭേദം.... സൗദിക്കും ഒമാനും പിറകെ വിമാന സര്‍വീസുകള്‍ റദ്ദാക്കി കുവൈത്തും

ബ്രിട്ടണില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടത്തിയതിനെത്തുടര്‍ന്ന് സൗദിക്കും ഒമാനും പിറകെ വിമാന സര്‍വീസുകള്‍ റദ്ദാക്കി കുവൈത്തും. രാജ്യത്തെ അതിര്‍ത്തി അടച്ചിടാനും രാജ്യാന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനും സൗദി അറേബ്യ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പിറകെ ഒമാനും കുവൈത്തും സമാന നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്.ഡിസംബര്‍ 22 ചൊവ്വാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് കര, വ്യോമ, നാവിക അതിര്‍ത്തികള്‍ അടച്ചിടുമെന്ന് ഒമാന്‍ പരമോന്നത സമിതി അറിയിച്ചു. ഒരാഴ്ചക്ക് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സമിതി വ്യക്തമാക്കി.അതിര്‍ത്തികള്‍ അടയ്ക്കുകയാണെന്നും രാജ്യാന്തര വിമാനങ്ങള്‍ക്കു ജനുവരി ഒന്ന് വരെ വിലക്കേര്‍പ്പെടുത്തുകയാണെന്നും കുവൈത്ത് സര്‍ക്കാര്‍ അറിയിച്ചു. നേരത്തേ യുകെയില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയതായി കുവൈത്ത് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിരുന്നു. അതേസമയം സൗദിയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതായി യുഎഇയിലെ വിമാനക്കമ്ബനികള്‍ അറിയിച്ചു. ഇത്തിഹാദ്, എമിറേറ്റ്‌സ് വിമാനക്കമ്ബനികളാണ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതായി അറിയിച്ചത്. ഇനിയൊറിയിപ്പുണ്ടാകും വരെ വിമാന സര്‍വീസ് ഉണ്ടാവില്ലെന്ന് ഇത്തിഹാദ് അധികൃതര്‍ അറിയിച്ചു. ഈ മാസം 27 വരെ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതായി എമിറേറ്റ്‌സ് അറിയിച്ചു.
https://www.facebook.com/Malayalivartha

























