കുവൈത്തില്‍ ഇന്ന് 840 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കുവൈത്തില്‍ ഇന്ന് 840 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 168250 ആയി. പുതിയതായി ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 962 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 555 പേര്‍ കുവൈത്തില്‍ കൊവിഡ് മുക്തരായി. ഇതുവരെ 160098 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 7190 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 66 പേരുടെ നില ഗുരുതരമാണ്. പുതിയതായി 10861 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ 1558109 കൊവിഡ് പരിശോധനകള്‍ കുവൈത്തില്‍ നടത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























