Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങണമെന്ന് എംബസി ; പോകുന്ന രാജ്യത്തെ ഏറ്റവും പുതിയ വ്യവസ്ഥകൾ മനസിലാക്കാൻ കർശന നിർദേശം

09 FEBRUARY 2021 11:26 AM IST
മലയാളി വാര്‍ത്ത

പ്രവാസികളെ വെട്ടിലാക്കി അപ്രതീക്ഷിതമായിട്ടായിരുന്നു സൗദി, കുവൈത്ത് യാത്രാവിലക്ക് ഏർപ്പെടുത്തിയത്.   എന്നാൽ ഇതിനിടയിൽ യു.എ.ഇയില്‍ നിരവധി ഇന്ത്യക്കാർ കുടുങ്ങിപ്പോയ അവസ്ഥ ഉണ്ടായി. ഇപ്പോൾ നിർണായകമായ ഒരു അറിയിപ്പ് നടത്തിയിരിക്കുകയാണ് എംബസി യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങണമെന്ന് എംബസി അറിയിച്ചിരിക്കുകയാണ്. യു.എ.ഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യൻ എംബസിപത്രക്കുറിപ്പിലൂടെ യാണ് അറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്.മാത്രമല്ല ഗൾഫ് നാടുകളിലേക്ക് പറക്കുന്നവർ ചില കാര്യങ്ങൾ കൂടെ അറിഞ്ഞ ശേഷം മാത്രം അങ്ങോട്ടേക്ക് പോവുക എന്ന കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്.കൊറോണയുമായി ബന്ധപ്പെട്ട നിരവധി മാറ്റങ്ങളും തീരുമാനങ്ങളും ആണ് ഗൾഫ് രാഷ്ട്രങ്ങൾ കൈക്കൊള്ളുന്നത്. അതുകൊണ്ട് തന്നെ പഴയതുപോലെ അങ്ങ് പോകാതെ പോകുന്നതിനു മുന്നേ ചില കാര്യങ്ങൾ അറിഞ്ഞു മനസ്സിലാക്കിയ ശേഷം മാത്രം യാത്രയ്ക്ക് ഒരുങ്ങുക. യാത്ര പോകുന്ന രാജ്യത്തെ ഏറ്റവും പുതിയ വ്യവസ്ഥകൾ അനുസരിച്ച് മാത്രമേ ഇനിയുള്ള തീരുമാനങ്ങൾ കൈക്കൊള്ളാൻ പാടുള്ളു. കർശന കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ദുബായ്, അബുദാബി വഴിയുള്ള സൗദി, കുവൈത്ത് യാത്ര താൽക്കാലികമായി സാധ്യമല്ല.

എല്ലാ ഇന്ത്യക്കാരും യാത്ര പുറപ്പെടുന്നതിന് മുൻപ് അതത് രാജ്യങ്ങളിലെ നിബന്ധനകളെപ്പറ്റി മനസിലാക്കുകയും അപ്രതീക്ഷിതമായ ആവശ്യങ്ങൾക്ക് കൂടിയുള്ള വസ്തുക്കളും പണവും കരുതുകയും ചെയ്യണമെന്നും ഇതിൽ വ്യക്തമാക്കുന്നു.ഇത്തരത്തിൽ മുൻകരുതലുകൾ സ്വീകരിച്ചാൽ പിന്നീട് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളെ ഒഴിവാക്കുവാൻ സാധിക്കും. അതുകൊണ്ട് തീർച്ചയായും പ്രവാസികൾ യാത്രയ്ക്ക് ഒരുങ്ങുന്നത് അതിനു മുന്നേ പോകാൻ ഉദ്ദേശിക്കുന്ന രാജ്യം ഏതാണോ അവിടുത്തെ ഏറ്റവും പുതിയ വിവരങ്ങൾ അറിഞ്ഞിരിക്കുക. യാത്രാ നിരോധം എപ്പോള്‍ അവസാനിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നിരിക്കെ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് പ്രവാസി യാത്രക്കാര്‍. പ്രവാസികളെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി സംഘടനതള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് അപേക്ഷ നല്‍കിയിട്ടുണ്ടായിരുന്നു.

കൊവിഡ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദി അറേബ്യ യാത്രാ വിലക്ക് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നൂറുകണക്കിന് ഇന്ത്യക്കാര്‍ ദുബായില്‍ കുടുങ്ങി. അതുവരെ നിലവിലുണ്ടായിരുന്ന വ്യവസ്ഥപ്രകാരം ദുബായില്‍ 14 ദിവസത്തെ ക്വാറന്റൈന്‍ വാസം കഴിഞ്ഞ് സൗദിയിലേക്ക് തിരിക്കാന്‍ ദുബായില്‍ താമസിക്കുന്നവരാണ് പെട്ടെന്നുണ്ടായ പുതിയ യാത്രാ നിരോധനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (9 minutes ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (16 minutes ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (20 minutes ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (3 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (3 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (3 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (4 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (4 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (4 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (4 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (4 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (4 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (5 hours ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (5 hours ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (5 hours ago)

Malayali Vartha Recommends