Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രവാസികൾക്ക് ഇനിയെല്ലാം എമിറേറ്റ്സ് ഐ.ഡി, പാസ്പോര്‍ട്ടിലെ ഏതെങ്കിലുമൊരു പേജില്‍ താമസവിസയുടെ സ്റ്റിക്കര്‍ പതിക്കുന്ന രീതി ഇനിയില്ല, പുതിയ സംവിധാനം ദുബൈ ഒഴികെയുള്ള എമിറേറ്റുകളിലാണ് പ്രാബല്യത്തിൽ...!

18 MAY 2022 12:35 PM IST
മലയാളി വാര്‍ത്ത

പ്രവാസികളു‌ടെ പാസ്പോര്‍ട്ടിലെ ഏതെങ്കിലുമൊരു പേജില്‍ താമസവിസയുടെ സ്റ്റിക്കര്‍ പതിക്കുന്ന രീതി ഇനിയില്ല. എമിറേറ്റ്സ് ഐ.ഡിയിലായിരിക്കും ഇനിമുതല്‍ വിസ വിവരങ്ങള്‍ ഉള്ളത്. പുതിയ സംവിധാനം ദുബൈ ഒഴികെയുള്ള എമിറേറ്റുകളിലാണ് പ്രാബല്യത്തിലായി വന്നുക. തിങ്കളാഴ്ച ഇത് ആറ് എമിറേറ്റുകളിലും ഔദ്യോഗികമായി നടപ്പാക്കിത്തുടങ്ങി. ഇതോടെ, പാസ്പോര്‍ട്ടിലെ പിങ്ക് നിറത്തിലുള്ള വിസ പേജ് ഓര്‍മയായി.

എന്നാൽ പുതിയ മാറ്റങ്ങളുടെ ഭാഗമായി അടുത്തിടെ യു.എ.ഇ എമിറേറ്റ്സ് ഐ.ഡി പരിഷ്കരിച്ചിരുന്നു. എമിറേറ്റ്സ് ഐ.ഡി പരിശോധിച്ചാല്‍ യാത്രക്കാരന്‍റെ പൂര്‍ണ വിവരങ്ങള്‍ ലഭിക്കുന്ന രീതിയിലാണ് ഡിജിറ്റലൈസ് ചെയ്തത്. എന്നാല്‍, വിസ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

പുതിയ മാറ്റത്തോടെ ഈ വിവരങ്ങള്‍കൂടി എമിറേറ്റ്സ് ഐ.ഡിയിലുണ്ടാവും. എമിറേറ്റ്സ് ഐ.ഡി പുതുക്കുന്നവര്‍ക്ക് ഇനി മുതല്‍ പുതിയ കാര്‍ഡായിരിക്കും ലഭിക്കുക. അതില്‍ വിസ വിവരങ്ങളും ഉള്‍പ്പെടുത്തും. എമിറേറ്റ്സ് ഐ.ഡിയില്‍ പ്രത്യക്ഷത്തില്‍ നോക്കിയാല്‍ ഈ വിവരങ്ങള്‍ കാണാന്‍ കഴിയില്ല. എന്നാല്‍, ഇതിനുള്ളില്‍ അടക്കം ചെയ്തിരിക്കുന്ന ഡേറ്റയില്‍ വിവരങ്ങളുണ്ടാകും.

പുതിയ വിസ സ്റ്റാമ്പ് ചെയ്യുന്നവര്‍ക്കും വിസ പുതുക്കുന്നവര്‍ക്കും ഇനിമുതല്‍ പുതിയ സംവിധാനമായിരിക്കും ലഭ്യമാകുക. പുതിയ സംവിധാനം നിലവില്‍ വന്നതോടെ വിസ പുതുക്കലിനും എമിറേറ്റ്സ് ഐ.ഡിക്കും വ്യത്യസ്ത അപേക്ഷകള്‍ നല്‍കുന്നത് ഒഴിവാക്കും.ഇതിന് രണ്ടിനും ചേര്‍ത്ത് ഒരപേക്ഷ നല്‍കിയാല്‍ മതിയാവും.

 

പ്രവാസികൾക്ക് താമസവിസ കാണിക്കേണ്ട സാഹചര്യങ്ങളിലെല്ലാം ഇനി എമിറേറ്റ്സ് ഐ.ഡി ഉപയോഗിക്കാന്‍ കഴിയും. വിദേശത്തുനിന്ന് യു.എ.ഇയിലേക്ക് യാത്രചെയ്യുമ്പോള്‍ വിമാനക്കമ്പനികള്‍ക്ക് പാസ്പോര്‍ട്ട് നമ്പറും എമിറേറ്റ്സ് ഐ.ഡിയും പരിശോധിച്ചാല്‍ യാത്രക്കാരന്‍റെ വിസ വിവരങ്ങള്‍ ലഭ്യമാകുന്ന രീതിയിലാണ് പുതിയ സംവിധാനം.

ദുബൈയില്‍ ഇപ്പോഴും പുതിയ സംവിധാനം പ്രാബല്യത്തിവരാത്ത സ്ഥിതിക്ക് പഴയതുപോലെ വിസ പുതുക്കലിനും എമിറേറ്റ്സ് ഐ.ഡിക്കും വ്യത്യസ്ത അപേക്ഷകള്‍ നല്‍കണം. വൈകാതെ പുതിയ സംവിധാനം ദുബൈയിലും വൈകാതെ പ്രാബല്യത്തിലാകും.

യുഎഇയില്‍ താമസ തൊഴില്‍ വിസയുളളവർക്ക് ഇനി മുതല്‍ എമിറേറ്റ്സ് ഐഡിയുണ്ടെങ്കില്‍ ബാങ്കുകളിലും പണമിടപാട് സ്ഥാപനങ്ങളിലും പണമിടപാട് നടത്താം. യുഎഇയില്‍ താമസവിസ എമിറേറ്റ്സ് ഐഡിയില്‍‍ രേഖപ്പെടുത്തി തുടങ്ങിയതോടെ പണമിടപാടുകള്‍ക്ക് ഐഡി മതിയെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക് നിർദ്ദേശിച്ചു.

രാജ്യത്തെ ബാങ്കുകള്‍ക്കും പണമിടപാട് സ്ഥാപനങ്ങള്‍ക്കുമാണ് നിർദ്ദേശം നല്‍കിയിട്ടുളളത്.ഏപ്രില്‍ 11 മുതലാണ് എമിറേറ്റ്സ് ഐഡിയില്‍ താമസ വിസ രേഖപ്പെടുത്തുന്നത് യുഎഇ ആരംഭിച്ചത്. നേരത്തെ ബാങ്ക് അക്കൗണ്ട് തുറക്കുന്നതുള്‍പ്പടെ പൊതു സ്വകാര്യ മേഖലകളിലെ മിക്ക ഇടപാടുകള്‍ക്കും വിസ പേജിന്‍റെ ഫോട്ടോ കോപ്പി നിർബന്ധമായിരുന്നു. എമിറേറ്റ്സ് ഐഡി താമസവിസ രേഖയായി മാറുന്നതോടെ ഇത് ആവശ്യമില്ലാതാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (4 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (4 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (4 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (5 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (5 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (5 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (7 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (8 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (8 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (9 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (9 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (9 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (9 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (9 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (9 hours ago)

Malayali Vartha Recommends