യു.എ.ഇയ്ക്ക് പുതിയ വിദ്യാഭ്യാസ മന്ത്രി...! പ്രഖ്യാപനം പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിയാലോചനയ്ക്ക് ശേഷം

യു.എ.ഇയിൽ പുതിയ വിദ്യാഭ്യാസ മന്ത്രിയെ പ്രഖ്യാപിച്ചു. അഹമ്മദ് ബെല്‍ഹൂല്‍ അല്‍ ഫലാസിയെയാണ് പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചത്. പൊതുവിദ്യാഭ്യാസ സഹമന്ത്രിയായി സാറ അല്‍ അമീരിയെയും നിയമിച്ചു.സ്ഥാനമൊഴിയുന്ന വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ ബിന്‍ ഇബ്രാഹിം അല്‍ ഹമ്മാദി, സഹമന്ത്രി ജമീല അല്‍ മുഹൈരി എന്നിവര്‍ക്ക് യുഎഇ വൈസ് പ്രസിഡന്റ് നന്ദി അറിയിക്കുകയും ചെയ്തു.
യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിയാലോചന നടത്തിയ ശേഷമാണ് പുതിയ വിദ്യാഭ്യാസ മന്ത്രിയെ പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























