മൂന്ന് മാസം മുമ്പ് അവധിക്ക് നാട്ടിൽ പോയി മടങ്ങിയെത്തി...! സൗദിയിൽ മസ്തികാഘാതം മൂലം പ്രവാസിക്ക് ദാരുണാന്ത്യം, ഇരുപത്തിയെട്ട് വര്‍ഷമായി സൗദിയിൽ ചെയ്യുകയായിരുന്ന തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം ജിസാനില്‍ ഖബറടക്കും...!

സൗദിയിൽ മസ്തികാഘാതം മൂലം പ്രവാസിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി ഇസ്മാഈല്‍ മുഹമ്മദ് കണ്ണ് (56) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം കടുത്ത തലവേദനയും ദേഹാസ്വാസ്ഥ്യവും മൂലം ജീസാനിലെ സ്വകാര്യ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്ന് ബിന്‍ നാസര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെവെച്ചാണ് മരണം സംഭവിച്ചത്.
മൂന്നു മാസം മുമ്പാണ് ഇസ്മാഈല്‍ മുഹമ്മദ് കണ്ണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്.28 വര്‍ഷമായി ജീസാന്‍ - ഫര്‍സാന്‍ കടല്‍ പാതയില്‍ യാത്രക്കായുള്ള സ്പീഡ് ബോട്ട് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മൃതദ്ദേഹം ജീസാന്‍ ബിന്‍ നാസര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ജീസാന്‍ ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (ജല)യുടെ ഫിഷ് മാര്‍ക്കറ്റ് യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു. താഹ കൊല്ലേത്ത്, ജല ജനറല്‍ സെക്രട്ടറി വെന്നിയൂര്‍ ദേവന്‍, ഏരിയ സെക്രട്ടറി അജിതന്‍ അവിനപ്പുള്ളി എന്നിവരുടെ മേല്‍നോട്ടത്തില്‍ മൃതദേഹം ജിസാനില്‍ ഖബറടക്കുന്നതിനുള്ള നിയമ നടപടികള്‍ പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha


























