കുവൈത്തിൽ എത്തിയിട്ട് വെറും ആറ് മാസം, പ്രവാസിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം, അപകടം...ടയര്‍ പഞ്ചറായതോടെ വാഹനം നിര്‍ത്തി പുറത്തിറങ്ങവേ മറ്റൊരു വാഹനം ഇടിച്ച്...!

കുവൈത്തില്‍ വാഹനാപകടത്തില്‍ പ്രവാസി യുവാവിന് ദാരുണാന്ത്യം. മലപ്പുറം വണ്ടൂര്‍ വാണിയമ്പലം മാട്ടക്കുളം കരുവാടന്‍ സിറാജുദ്ദീന്‍ (29) ആണ് മരിച്ചത്. കാറില്‍ സഞ്ചരിക്കവെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് വാഹനം നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. ഈ സമയം മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.
30-ാം നമ്പര്‍ റോഡില്‍ കഴിഞ്ഞ ദിവസനാണ് അപകടം സംഭവിച്ചത്.ആറ് മാസം മുമ്പാണ് സിറാജുദ്ദീന്‍ കുവൈത്തിലെത്തിയത്. പിതാവ് - ജമാലുദ്ദീന്‍ മുസ്‍ലിയാര്‍. മാതാവ് - ഫാത്തിമ ചുണ്ടകുന്നുമ്മല്‍.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ക്ക് കുവൈത്ത് കെ.എം.സി.സി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്നു. അതേസമയം അപകടത്തില്‍ പരിക്കേറ്റ കുവൈത്തി പൗരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
https://www.facebook.com/Malayalivartha


























