Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഈജിപ്തിലെ ഗിസ പ്രവിശ്യയിൽ രണ്ട് യാത്രാ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം... കൂട്ടിയിടിയുടെ ആഘാതത്തിൽ നിരവധി ബോഗികൾ പാളം തെറ്റി, നാല് മരണം, 88 പേർക്ക് പരുക്ക്...


കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു


തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ

പ്രവാസികൾക്ക് ഇനി ഇവയെല്ലാം വിലക്കുറവിൽ വാങ്ങാം, ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വില കുറയ്ക്കാൻ അനുമതി, ഖത്തറിൽ സ്റ്റോറുകള്‍ക്ക് മുന്‍പില്‍ ഇനി വിലവിവര പട്ടിക...!

30 MAY 2022 09:33 AM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് ഇനി വീട്ടിലേക്കുള്ള സാധനങ്ങൾ വിലക്കുറവിൽ വാങ്ങാം. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പരമാവധി പരിധിയില്‍ നിന്ന് വില കുറയ്ക്കാൻ അനുമതി നൽകി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലം. ഇത് കൂടാതതെ രാജ്യത്തെ സ്റ്റോറുകള്‍ക്ക് മുന്‍പില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

ചരക്കുകളുടെ വില നിയന്ത്രിക്കുന്നതിന്, പച്ചക്കറികള്‍, പഴങ്ങള്‍, മത്സ്യം, മറ്റ് സമുദ്രവിഭവങ്ങള്‍ എന്നിവയുടെ പ്രതിദിന വില ബുള്ളറ്റിന്‍ മന്ത്രാലയം പ്രസിദ്ധീകരിക്കും. പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം എന്നിവയുടെ പ്രതിദിന വില ബുള്ളറ്റിന്‍ പ്രദര്‍ശിപ്പിക്കേണ്ടത് സ്റ്റോര്‍ ഉടമകളുടെ ഉത്തരവാദിത്തമാണെന്നും അറിയിപ്പില്‍ പറഞ്ഞു.

വ്യാപാരികള്‍ നിര്‍ദേശം പാലിക്കേണമെന്ന് കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ വിലക്കയറ്റത്തെക്കുറിച്ചുള്ള പരാതികള്‍ അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ മാര്‍ക്കറ്റുകളില്‍ പതിവായി പരിശോധന നടത്താറുള്ളതിനാല്‍ വീഴ്ചകള്‍ ശ്രദ്ധക്കപ്പെടുമെന്ന് മന്ത്രാലയം ഓര്‍മപ്പെടുത്തി.

അതേസമയം സൗദിയിൽ രാജ്യത്തെ മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങളും അവ നല്‍കുന്ന ചികിത്സാ സേവനങ്ങള്‍ക്കായി ഈടാക്കുന്ന ചെലവുകള്‍ ഔദ്യോഗിക വെബ്സൈറ്റുകള്‍ വഴി പരസ്യപ്പെടുത്തണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി. ആരോഗ്യ മന്ത്രി ഫഹദ് അല്‍ ജലാജില്‍ അംഗീകരിച്ച ആരോഗ്യ സ്ഥാപന നിയമ ഭേദഗതിയിലാണ് ഇതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങൾ നൽകിയിട്ടുള്ളത്.

പുതിയ ഭേദഗതി നിയമമായി വരുന്നതോടെ ഇതിന് വിരുദ്ധമാകുന്ന എല്ലാ നിയമങ്ങളും ചട്ടങ്ങളും അസാധുവാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കപ്പെടുന്നതോടെയാണ് ഇവ നിയമമായി മാറുക. ജീവകാരുണ്യ സംഘടനകള്‍, സര്‍ക്കാരിതര സംഘടനകള്‍, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ തുടങ്ങിയവര്‍ക്കും പുതിയ നിയമങ്ങള്‍ ബാധകമാണ്.

മെഡിക്കല്‍ സേവനങ്ങളുടെ ഫീസ് പരസ്യപ്പെടുത്തണം എന്നതിനു പുറമെ, ആരോഗ്യ സ്ഥാപന നിയമവുമായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് ചട്ടങ്ങളില്‍ സുപ്രധാനമായ മറ്റു മാറ്റങ്ങളും പുതിയ ഭേദഗതിയിലൂടെ കൊണ്ടുവന്നിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... കെഎസ്ആർടിസി ബസ് ഇടിച്ച് പത്താംക്ലാസുകാരിക്ക് ദാരുണാന്ത്യം  (7 minutes ago)

ക്രാഫ്റ്റ്‌സ് വില്ലേജില്‍ അന്താരാഷ്ട്ര നൃത്തോത്സവത്തിന് തുടക്കമായി....  (9 minutes ago)

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ അമിതമായി എഥനോൾ കലർത്തിയിട്ടോയെന്നറിയാനുള്ള പരിശോധന ഇന്ന് നടക്കും.  (15 minutes ago)

ഈജിപ്തിലെ ഗിസ പ്രവിശ്യയിൽ രണ്ട് യാത്രാ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം... കൂട്ടിയിടിയുടെ ആഘാതത്തിൽ നിരവധി ബോഗികൾ പാളം തെറ്റി, നാല് മരണം, 88 പേർക്ക് പരുക്ക്...  (32 minutes ago)

സങ്കടക്കാഴ്ചയായി.... ദീപാവലി ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടങ്ങളിൽ തമിഴ്‌നാട്ടിൽ ഒരു കുട്ടി മരിച്ചു... 200ലധികം പേർക്ക് പരുക്ക്  (57 minutes ago)

കൊച്ചിയിൽ സ്വകാര്യ ബസ് ട്രാഫിക് പൊലീസുകാരനെ ഇടിച്ചിട്ടു. ഹൈക്കോടതിക്ക് സമീപം ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് സംഭവം  (8 hours ago)

മൊബൈല്‍ ടവറില്‍നിന്ന് ചെമ്പ് കേബിളുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍.  (8 hours ago)

തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് 17കാരന് പരിക്കേറ്റു.  (8 hours ago)

ആറ്റിങ്ങലിൽ ലോഡ്ജ് സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുപ്രസിദ്ധ കുറ്റവാളി ആറ്റിങ്ങൽ അയ്യപ്പൻ ഉൾപ്പെടെ അഞ്ചുപേർ പോലീസിന്റെ പിടിയിലായി  (8 hours ago)

മുഖാമുഖം കൂട്ടിയിടിച്ച് പാസഞ്ചർ ട്രെയിനുകൾ,ഇവ തലകീഴായി മറിഞ്ഞതാണ് അപകടത്തിന്റെ തോത് വർധിപ്പിച്ചത്  (8 hours ago)

മ്യൂസിയം–വെള്ളയമ്പലം റോഡിനടിയിൽ തുരങ്കം ജനം ഞെട്ടി..!! ഭൂമിക്കടിയിലെ അതിശയ തുരങ്കത്തിൽ ഇറങ്ങാം...!  (8 hours ago)

മാനേജ്‌മെന്റുകളുടെ വഴിവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങി അട്ടിമറി; ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (11 hours ago)

പശുഫാം നടത്തുന്ന ക്ഷീരകർഷകരായ സ്റ്റെഫിൻ പോളിന്റെയും ഭർത്താവ് സുഭാഷ് ജോയിയുടെയും പ്രശ്നത്തിൽ ഇടപെട്ട് മന്ത്രി; വിഷയത്തിൽ വിശദമായ പരിശോധന നടത്താൻ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോടും, മൃഗസംരക്ഷണ വക  (11 hours ago)

ഞാൻ പ്രതിയല്ല...അഭിറാമിനെ അറിയില്ല.....ആദ്യമായിട്ടാണ് ഈ സ്ഥലത്ത് വരുന്നത്.... കൊലപാതകത്തിൽ പങ്കില്ല..... ; പാങ്ങപ്പാറയിൽ അഭിറാം കൊല്ലപ്പെട്ട കേസ്; അറസ്റ്റിലായ പ്രതി ഉമറിനെ സംഭവസ്ഥലത്തും വീട്ടിലും എത്ത  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 15830 പേരെ അറസ്റ്റ് ചെയ്തു  (12 hours ago)

Malayali Vartha Recommends