പ്രവാസികള്‍ക്കുള്ള തൊഴില്‍ പെര്‍മിറ്റുകളുടെ ഇ-സേവനങ്ങള്‍ നിര്‍ത്തിവെക്കും...! അറിയിപ്പുമായി ഒമാന്‍ തൊഴില്‍ മന്ത്രാലയം

പ്രവാസികളെ ഒമാനിലേക്ക് കൊണ്ടുവരുന്നതിന് പെര്‍മിറ്റുകളുടെ ഇ-സേവനങ്ങള്‍ നാളെ ഉണ്ടാകില്ല. വിദേശ തൊഴിലാളികളെ കൊണ്ടുവരുന്നതിന് പെര്‍മിറ്റുകള്‍ ലഭിക്കുന്നതിനുള്ള ഇലക്ട്രോണിക് സേവനങ്ങള്‍ മെയ് 31 ചൊവ്വാഴ്ച ഒരു ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.
ഇലക്ട്രോണിക് സേവനങ്ങള്‍ 2022 ജൂണ്‍ 1 ബുധനാഴ്ച പുനരാരംഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം, 38 ശതമാനമാണ് രാജ്യത്തെ പ്രവാസി ജനസംഖ്യ. പുതിയ കണക്കുള്‍ പ്രകാരം രാജ്യത്ത് 1,723,329 പ്രവാസികളാണ് ഉള്ളതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.25 ശതമാനം കുറവാണിത്. കോവിഡ് പ്രതിസന്ധിയും വിവിധ തൊഴില്‍ മേഖലകളിലെ സ്വദേശി വല്‍ക്കരണവുമാണ് പ്രവാസി ജനസംഖ്യ കുറയാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രവാസി ജനസംഖ്യയില്‍ ഏറ്റവും കൂടുതലുള്ളത് 19നും 29നും ഇടയില്‍ വയസ്സ് പ്രായമുള്ള യുവാക്കളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രവാസി പുരുഷന്‍മാരില്‍ 22.1 ശതമാനവും സ്ത്രീകളില്‍ 17.4 ശതമാനവും ഈ പ്രായക്കാരാണ്.
https://www.facebook.com/Malayalivartha


























