Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..

അന്തരീക്ഷ താപനില വലിയ തോതില്‍ വര്‍ധിച്ചു, ദുബായ് സഫാരി പാര്‍ക്ക് അടച്ചു, പുതിയ സീസൺ സെപ്റ്റംബര്‍ 27 മുതല്‍, സന്ദര്‍ശകര്‍ക്കായി മനം നിറയെ കാണാൻ പുതിയ തരം ജീവികൾ ഉൾപ്പെടെ നിരവധി കാഴ്ച്ചകൾ...!

04 JUNE 2022 10:55 AM IST
മലയാളി വാര്‍ത്ത

സഞ്ചാരികളുടെ മനം കവരുന്ന ദുബായ് സഫാരി പാര്‍ക്ക് വേനല്‍ അവധി പരിഗണിച്ച് അടച്ചു. അന്തരീക്ഷ താപനില വലിയ തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ ദുബായ് സഫാരി പാര്‍ക്ക് മൂന്ന് മാസത്തേക്ക് അടച്ചതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

ശക്തമായ വേനല്‍ ചൂടില്‍ നിന്ന് പാര്‍ക്കിലെ മൃഗങ്ങളെ സംരക്ഷിക്കുകയും അവയുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുന്നതിനായാണ് പാര്‍ക്ക് അടച്ചത്. 2021 സെപ്റ്റംബറില്‍ ആരംഭിച്ച സീസണാണ് ഈ മാസം അവസാനിച്ചത്.

116 ഹെക്ടറില്‍ പരന്നുകിടക്കുന്ന സഫാരി പാര്‍ക്കില്‍ സസ്തനികള്‍, പക്ഷികള്‍, ഉഭയജീവികള്‍ തുടങ്ങി മൂവായിരത്തോളം ജീവജാലങ്ങളുണ്ടെന്നാണ് കണക്ക്. ലോകമെമ്പാടുമുള്ള ജീവജാലങ്ങളെ അവയ്ക്കിണങ്ങിയ കാലാവസ്ഥയും അന്തരീക്ഷവും ഒരുക്കിയാണ് ഇവിടെ പരിപാലിക്കുന്നത്.

ഓരോ വര്‍ഷവും വേനല്‍ക്കാലത്ത് സഫാരി പാര്‍ക്കിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുന്നതല്ല.ദുബായ് സഫാരി പാര്‍ക്കിൽ സെപ്റ്റംബര്‍ 27 മുതല്‍ ആരംഭിക്കുന്ന പുതിയ സീസണില്‍ പാര്‍ക്കിലെത്തുന്ന സന്ദര്‍ശകര്‍ക്ക് പുതിയ തരം ജീവികളെ കാണാവുന്നതാണ്.

സ്‌ക്വീറല്‍ മങ്കി, മോന മങ്കി, അറേബ്യന്‍ വുള്‍ഫ്, നോര്‍ത്തേണ്‍ വൈറ്റ് ചീക്ഡ് ഗിബ്ബണ്‍ തുടങ്ങിയ ജീവികളെയാണ് കാണാൻ സാധിക്കുന്നത്.എല്ലാ പ്രായത്തിലുള്ള സന്ദര്‍ശകര്‍ക്കും ആസ്വദിക്കാവുന്ന വിനോദവും, വിജ്ഞാനവും കോര്‍ത്തിണക്കിയ നിരവധി കാഴ്ചകളാണ് സഫാരി പാര്‍ക്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

2018-ല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് വര്‍ഷത്തേക്ക് അടച്ചിരുന്നു. സമഗ്രമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ശേഷം 2020 ഒക്ടോബര്‍ 5 മുതല്‍ ദുബായ് സഫാരി പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തിരുന്നു. 2017 ഡിസംബറിലാണ് ദുബായ് സഫാരി പാര്‍ക്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിയെ 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി  (1 minute ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (10 minutes ago)

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....  (20 minutes ago)

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (5 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (5 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (6 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (6 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (6 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (6 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (8 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (9 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (9 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (10 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (10 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (10 hours ago)

Malayali Vartha Recommends