Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..

പ്രവാസികൾ അവധിക്ക് നാട്ടിലേക്ക് പോകുന്നതിന് മുമ്പ്...! സൗദി അറേബ്യയിൽ നിന്ന് അവധിക്ക് നാട്ടിൽ പോയി മടങ്ങാത്തവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്താൻ നടപടി, മുന്നറിയിപ്പുമായി സൗദി പാസ്പോർട്ട് അധികൃതർ...

04 JUNE 2022 05:54 PM IST
മലയാളി വാര്‍ത്ത

അവധി ആഘോഷിക്കാൻ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ഒരു പ്രത്യേക മുന്നറിയിപ്പാണ് പങ്കുവയ്ക്കാനുള്ളത്. സൗദി അറേബ്യയിൽ നിന്ന് അവധിക്ക് നാട്ടിൽ പോയി മടങ്ങാത്തവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്താനുള്ള നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ഒന്നും രണ്ടുമല്ല, മൂന്ന് വർഷത്തേക്കാണ് പ്രവേശന വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.

എക്സിറ്റ് റീഎൻട്രി വിസയിൽ നാട്ടിൽ പോയിട്ട് കാലാവധി കഴിഞ്ഞിട്ടും മടങ്ങിവരാത്തവർക്കാണ് മൂന്നുവർഷത്തേക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പഴയ സ്പോൺസറുടെ പുതുക്കിയ വിസയിൽ തിരിച്ചുവരാൻ അവസരമുണ്ടാവും. ഇക്കാര്യം പ്രവാസികൾ പ്രത്യേകം ശ്രദ്ധിക്കണം.

സൗദി പാസ്പോർട്ട് അധികൃതരാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ പങ്കുവയ്ച്ചത്.ഇത്തരക്കാർക്ക് മൂന്നുവർഷത്തേക്ക് രാജ്യത്തേക്ക് തിരിച്ചുവരാനാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.എന്നാൽ ഫാമിലി വിസയുള്ളവർക്ക് ഈ നിയമം ബാധകമല്ല. അത്തരം വിസയിലുള്ളവർ റീഎൻട്രി വിസയിൽ നാട്ടിൽ പോയി നിശ്ചിത കാലാവധിക്കുള്ളിൽ മടങ്ങിയില്ലെങ്കിലും പുനപ്രവേശന വിലക്കുണ്ടാവില്ലെന്ന് അധികൃതർ വ്യക്തമാക്കി.റീഎൻട്രി വിസയുടെ കാലാവധി തീരുന്ന തീയതി മുതലാണ് മൂന്നുവർഷ കാലയളവ് കണക്കാക്കുന്നത്.

അതുപോലെ തന്നെ സൗദിയിൽ സന്ദര്‍ശക വിസയിൽ എത്തുന്നവര്‍ക്ക് നാല് വിമാനത്താവളങ്ങളില്‍ സൗദി അറേബ്യ പ്രവേശനം വിലക്കിയിരിക്കുകയാണ് .ജിദ്ദ ഉള്‍പ്പടെയുള്ള വിമാനത്താവളങ്ങളില്‍ ജൂണ്‍ ഒമ്പത് മുതല്‍ ഒരു മാസത്തേക്കാണ് വിലക്ക്. ഹജ്ജ് സീസണിന്റെ ഭാഗമായാണ് പുതിയ തീരുമാനം. സൗദിയ വിമാനക്കമ്പനി പുറത്തിറക്കിയ ഒരു വിജ്ഞാപനത്തെ അടിസ്ഥാനമാക്കി പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ജിദ്ദ, മദീന, യാമ്പു, തായിഫ് എന്നീ വിമാനത്താവളങ്ങളിലൂടെയാണ് സന്ദര്‍ശക വിസകളിലുള്ളവര്‍ക്ക് പ്രവേശനം നിരോധിക്കുന്നത്. ജൂണ്‍ 9 മുതല്‍ ഹജ്ജ് സീസണ്‍ അവസാനിക്കുന്ന ജൂലൈ 9 വരെ ഈ നിരോധനം തുടരുന്നതാണ്. വിദേശത്ത് നിന്നും, സൗദിയില്‍ നിന്നുമെത്തുന്ന ഹജ്ജ് പെര്‍മിറ്റുള്ള യാത്രികര്‍ക്ക് മാത്രമായി നാല് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും പരിമിതപ്പെടുത്തുന്ന സാഹചര്യത്തിലാണ് വിസിറ്റ് വിസകളിലുള്ളവര്‍ക്ക് ഈ വിമാനത്താവളങ്ങളിലൂടെ പ്രവേശനം വിലക്കുന്നത്.

എന്നാല്‍ ഇവര്‍ക്ക് റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കാവുന്നതാണ്. പക്ഷേ വിസിറ്റ് വിസയുള്ളവരുടെ പക്കല്‍ റൗണ്ട് ട്രിപ്പ് ടിക്കറ്റ് ഉണ്ടായിരിക്കണം. ഇതുമായി ബന്ധപ്പെട്ട് സൗദിയ ട്രാവല്‍ ഏജന്‍സികളെയും, ടൂറിസം സ്ഥാപനങ്ങളെയും ഇക്കാര്യം പ്രത്യേക അറിയിപ്പിലൂടെ അറിയിച്ചിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിയെ 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി  (1 minute ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (10 minutes ago)

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....  (20 minutes ago)

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (5 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (5 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (6 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (6 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (6 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (6 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (8 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (9 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (9 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (10 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (10 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (10 hours ago)

Malayali Vartha Recommends