കുവൈത്തില്‍ ഭൂചലനം...! റിക്‌ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി, പ്രവാസികൾ ആശങ്കയിൽ

പ്രവാസികളെ ആശങ്കപ്പെടുത്തുന്ന വാർത്തായാണ് പുറത്തുവന്നിരുക്കുന്നത്. കുവൈത്തില്‍ ഭൂചലനം ഉണ്ടായിരിക്കുകയാണ്. ശനിയാഴ്‌ച പുലര്‍ച്ചെ നേരിയ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കുവൈത്ത് അഗ്നിരക്ഷാ സേന വിവരം സ്ഥിരീകരിച്ച് ട്വിറ്ററില്‍ പോസ്‌റ്റ് ചെയ്‌തു.
റിക്‌ടര്‍ സ്‌കെയിലില്‍ 4.4 രേഖപ്പെടുത്തിയ ഭൂചലനം ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.കുവൈത്ത് സമയം പുലര്‍ച്ചെ 4:28 (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 6:58) നാണ് കുവൈത്തിന് തെക്കുപടിഞ്ഞാറ് അല്‍ അഹ്‌മദിയില്‍ ഭൂകമ്പം അനുഭവപ്പെട്ടത്.
ജനങ്ങള്‍ പരിഭ്രാന്തരായെങ്കിലും ഭൂചലനം ഏതാനും സെക്കണ്ടുകള്‍ മാത്രമാണ് നീണ്ടുനിന്നത്. എന്നാൽ നിലവിൽ ഭൂചലനത്തെ തുടർന്ന് നാശനഷ്‌ടങ്ങളോ ആള്‍നാശമോ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
എന്നാല്‍ യു.എ.ഇയിലെ ദേശീയ കാലാവസ്ഥാ കേന്ദ്രത്തില്‍ രേഖപ്പെടുത്തിയതനുസരിച്ച് 5.5 ആണ് ഭൂകമ്പ തീവ്രത. യു.എ.ഇ. സമയം പുലര്‍ച്ചെ 5.28-നായിരുന്നു കുവൈത്തില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും, രാജ്യത്ത് എവിടെയും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും യു.എ.ഇ ദേശീയ കാലാവസ്ഥാ കേന്ദ്ര ട്വീറ്റില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























