യുഎഇയില്‍ എട്ടാം നിലയില്‍ നിന്ന് വീണ് പതിനഞ്ചുവയസുകാരി മരിച്ചു, കെട്ടിടത്തില്‍ നിന്ന് താഴേക്ക് പതിക്കുന്നതിന് മുമ്പ് താഴെ പാര്‍ക്ക് ചെയ്ത കാറിലേക്കും പെണ്‍കുട്ടി വീണു

യുഎഇയില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ എട്ടാം നിലയില്‍ നിന്ന് വീണ് പതിനഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം.ഷാര്‍ജ അല്‍ ഇത്തിഹാദ് റോഡില്‍ വെച്ചാണ് സംഭവം. താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണാണ് കുട്ടി മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.20നാണ് വിവരം അറിയിച്ചു കൊണ്ടുള്ള ഫോണ്‍ കോള്‍ ഓപ്പറേഷന്‍ റൂമില്‍ ലഭിച്ചത്.
പൊലീസ് പട്രോള്‍, ആംബുലന്‍സ്, കുറ്റാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി. എന്നാല്‍ ഇത്രയും ഉയരത്തിൽ നിന്നുള്ള വീഴ്ചയുടെ ആഘാതത്തില്‍ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.കെട്ടിടത്തില്‍ നിന്ന് താഴേക്ക് പതിക്കുന്നതിന് മുമ്പ് താഴെ പാര്‍ക്ക് ചെയ്ത കാറിലേക്കും പെണ്‍കുട്ടി വീണിരുന്നു. അറബ് പെണ്‍കുട്ടിയാണ് മരിച്ചതെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്ടുകാരെ ഉൾപ്പെടെ ചോദ്യം ചെയ്യും.പെൺകുട്ടിയുടത് ആത്മഹത്യ ആണോയെന്ന് കണ്ടെത്താനും പൊലീസ് അന്വേഷണം നടത്തുകയാണെന്ന് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തിനായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha


























