Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭൂചലനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ് വളരെ വലുത്...! കുവൈത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായത് ആശങ്കപ്പെടുത്തുന്ന ഭൂചലനം, അനുഭവപ്പെട്ടത് നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ഭൂചലനമെന്ന് റിപ്പോര്‍ട്ട്...

06 JUNE 2022 04:49 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

കഴിഞ്ഞ രണ്ട് ദിവസങ്ങൾ മുമ്പാണ് കുവൈത്തിൽ ശക്തമായ ഭൂചലനം ഉണ്ടായത്. റിക്‌ടര്‍ സ്‌കെയിലില്‍ 4.4 രേഖപ്പെടുത്തിയ ഭൂചലനം ആണ് രേഖപ്പെടുത്തിയത് എന്നായിരുന്നു റിപ്പോർട്ടുകൾ. കുവൈത്തിന് തെക്കുപടിഞ്ഞാറ് അല്‍ അഹ്‌മദിയില്‍ ഭൂകമ്പം അനുഭവപ്പെട്ടത്.

ഭൂചലനത്തെ തുടർന്ന് നാശനഷ്‌ടങ്ങളോ ആള്‍നാശമോ ഒത്തുതന്നെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നില്ല.എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അൽപ്പം ആശങ്കപ്പെടുത്തുന്നതാണ്. കുവൈത്തില്‍ കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത് നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ഭൂചലനമെന്ന് റിപ്പോര്‍ട്ട്.

കഴിഞ്ഞ 90 വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി ചെറുചലനങ്ങള്‍ കുവൈത്തില്‍ അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.കുവൈത്ത് സയന്റിഫിക് റിസര്‍ച് സെന്ററില്‍നിന്നുള്ള കണക്കുകള്‍ അടിസ്ഥാനമാക്കി പ്രാദേശിക മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഭൂചലനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ് വളരെ വലുതാണ്. ദുരന്തങ്ങളെയും പ്രതിസന്ധികളെയും നേരിടാന്‍ സംയോജിത നയം അടിയന്തരമായി രൂപവത്കരിക്കണമെന്നും കുവൈത്ത് സയന്റിഫിക് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കുവൈത്ത് നാഷനല്‍ സീസ്മിക് മോണിറ്ററിങ് നെറ്റ്‍വര്‍ക്ക് സൂപ്പര്‍വൈസര്‍ ഡോ. അബ്‍ദുല്ല അല്‍ ഇന്‍സി പറഞ്ഞു. ഭൂചലനത്തിന്റെ കാരണങ്ങള്‍ കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടില്ലെങ്കിലും എണ്ണ ഖനനവുമായി ഇതിനു ബന്ധമുണ്ടാകാനുള്ള സാധ്യത ഉള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിപ്പോർട്ടുകൾ പരിശോധിക്കുകയാണെങ്കിൽ  1931ലും 1993ലുമാണ് കഴിഞ്ഞ 90 വര്‍ഷത്തിനിടയിലെ ഏറ്റവും തീവ്രതയുള്ള ഭൂചലനങ്ങള്‍ രാജ്യത്ത്‌ ഉണ്ടായത്‌. 4.8 ഡിഗ്രി തീവ്രതയാണ് ഈ രണ്ട്‌ ചലനങ്ങളിലും രേഖപ്പെടുത്തിയത്.എന്നാൽ കുവൈത്തിൽ കഴിഞ്ഞ ദിവസമുണ്ടായത് യു.എ.ഇയിലെ ദേശീയ കാലാവസ്ഥാ കേന്ദ്രത്തില്‍ രേഖപ്പെടുത്തിയതനുസരിച്ച്‌ 5.5 ആണ് ഭൂകമ്പ തീവ്രത.

2019 ലാണ് പിന്നെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ചെറുചലനങ്ങള്‍ അനുഭവപ്പെട്ടത്. ഇറാനില്‍ അനുഭവപ്പെട്ട ഭൂകമ്ബത്തിന്റെ പ്രകമ്പനത്തിന്റെ ഫലമായിരുന്നു ഇതെല്ലാം. 2019 ൽ തന്നെ സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി നാലു തവണയാണ് ഭൂചലനം രേഖപ്പെടുത്തിയത്.1931 മുതല്‍ 2022 വരെയുള്ള കാലയളവില്‍ രാജ്യത്ത്‌ അനുഭവപ്പെട്ട ഭൂചലനങ്ങളില്‍ 25 എണ്ണം 3.8 ഡിഗ്രിയില്‍ കൂടുതല്‍ തീവ്രത രേഖപ്പെടുത്തിയതായാണ് കണക്കുകള്‍. നാലോ അതിന് മുകളിലോ തീവ്രത രേഖപ്പെടുത്തിയ 13 ഭൂചലനങ്ങളും ഇക്കാലയളവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.എന്തായാലും ഈ കണക്കുകളെല്ലാം തന്നെ വളരെയേറെ ആശങ്കപ്പെടുത്തുന്നതാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (8 minutes ago)

അപ്രതീക്ഷിത ധനലാഭവും ബിസിനസ്സ് വിപുലീകരണവും!  (12 minutes ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി... കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല  (42 minutes ago)

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  (57 minutes ago)

ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...  (1 hour ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽ  (1 hour ago)

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....  (1 hour ago)

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി  (1 hour ago)

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (2 hours ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (10 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (12 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (12 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (12 hours ago)

Malayali Vartha Recommends