ഒമാനിൽ തിരമാലയിൽപ്പെട്ട് കാണാതായ രണ്ട് പേരുടെ മൃതദ്ദേഹം കണ്ടെത്തി

ഒമാനിലെ സലാലയില്‍ കടലില്‍ വീണ് കാണാതായ രണ്ടുപേരുടെ മൃതദ്ദേഹം കണ്ടെത്തി. അഞ്ചുപേരെ കാണാതായതില്‍ രണ്ടുപേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള സംഘം മൃതദേഹങ്ങള്‍ കണ്ടെത്തത്.
മൂന്ന് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെ ഞായറാഴ്ചയാണ് കടലില്‍ വീണ് കാണാതാകുന്നത്. ടൂറിസ്റ്റ് കേന്ദ്രമായ മുഗ്സെയിലില്‍ സുരക്ഷാ ബാരിക്കേഡ് മറികടന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുമ്പഴായിരുന്ന അപകടം.
ദുബൈയില്‍ നിന്നെത്തിയ ഉത്തരേന്ത്യക്കാരാണ് അപകടത്തില്‍പെട്ടത്. ഉയര്‍ന്ന് പൊങ്ങിയ തിരമാലയില്‍ പെടുകയായിരുന്നു. അപകടത്തില്‍പ്പെട്ട മൂന്നുപേരെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തിയിരുന്നു. ഒരുകുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടവര്‍.
അപകടം നടന്ന ഉടൻ തന്നെ സ്ഥലത്ത് ഹെലികോപ്ടറിന്റെയും മറ്റും സഹായത്തോടെ തിരച്ചില്‍ ആരംഭിച്ചിരുന്നു. എന്നാൽ കടല്‍ പ്രക്ഷുബ്ധമായതിനാൽ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായിരുന്നു.
https://www.facebook.com/Malayalivartha

























