പ്രവാസികളുടെ ശ്രദ്ധയ്ക്ക്...! അബുദബിയിൽ ഭാഗിക ഗതാഗത നിയന്ത്രണം

അബുദബി അല്‍ മഖ്ത പാലത്തില്‍ ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. പാലത്തില്‍ ഇരുവശത്തേക്കും 2 ലൈനുകള്‍ വീതം താത്കാലികമായി അടച്ചിടും.
ജൂലൈ 12 മുതല്‍ ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ജൂലൈ 16, ശനിയാഴ്ച രാവിലെ 5.30 വരെയാണ് നിയന്ത്രണം. അബുദാബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്ററാണ് ഇക്കാര്യം അറിയിച്ചത്.
വാഹനമോടിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഭാഗിക ഗതാഗത നിയന്ത്രണം നിലനില്‍ക്കുന്ന കാലയളവില്‍ ആവശ്യമെങ്കില്‍ മറ്റു റോഡുകള്‍ ഉപയോഗിക്കണമെന്നും ഐടിസി ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
https://www.facebook.com/Malayalivartha

























