ഇന്ത്യയില്‍ വന്‍ നിക്ഷേപം പ്രഖ്യാപിച്ച് യുഎഇ...! ഫുഡ് പാര്‍ക്കുകളില്‍ 200 കോടി ഡോളര്‍ നിക്ഷേപം, പ്രഖ്യാപനം വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ ഉച്ചകോടിക്ക് ശേഷം

ഇന്ത്യയില്‍ ഫുഡ് പാര്‍ക്കുകളില്‍ 200 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന വമ്പൻ പ്രഖ്യാപനം നടത്തി യുഎഇ. രാജ്യത്ത് ആരംഭിക്കാനിരിക്കുന്ന ഫുഡ് പാര്‍ക്കുകളില്‍ 200 കോടി ഡോളര്‍ നിക്ഷേപിക്കുമെന്നാണ് പ്രഖ്യാപനം. ഇതോടൊപ്പം ശുദ്ധ ഊര്‍ജ്ജ പദ്ധതികള്‍ പര്യവേഷണം ചെയ്യുമെന്നും യുഎഇ അറിയിച്ചു.
യുഎഇ, ഇന്ത്യ, യുഎസ്, ഇസ്രായേല്‍ രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ ഉച്ചകോടിക്കുശേഷമാണ് യുഎഇയുടെ പ്രഖ്യാപനം.തെക്കുകിഴക്കന്‍ ഏഷ്യയിലും മിഡില്‍ ഈസ്റ്റിലും ഭക്ഷ്യസുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലെ കാര്‍ഷിക ഭക്ഷ്യ പാര്‍ക്കുകളില്‍ യുഎഇ നിക്ഷേപത്തിന് ഒരുങ്ങുന്നത്.
യുഎഇയുടെ പിന്തുണയുള്ള പദ്ധതിയുടെ സാധ്യതാ പഠനത്തിനായി യുഎസ് ഇതിനോടകം 33 കോടി ഡോളര്‍ ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഇസ്രായേല്‍ പ്രധാനമന്ത്രി യാര്‍ ലാപിഡ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരും കൂടിക്കാഴ്ചയിലുണ്ടായിരുന്നു.
ഫുഡ് പാര്‍ക്കുകളിലേക്കുള്ള നിക്ഷേപത്തിന് പുറമെ ഗുജറാത്തില്‍ 300 മെഗാവാട്ട് ശേഷിയുള്ള വിന്‍ഡ് ആന്‍ഡ് സോളാര്‍ ഹൈബ്രിഡ് പുനരുപയോഗ ഊര്‍ജ്ജ പദ്ധതിയും യുഎഇ പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha

























