യുഎഇയിൽ ചൂടിന് ആശ്വാസമായി നേരിയ മഴ, താപനില കുറഞ്ഞു

യുഎഇയിൽ ചൂടിന് ശമനമായി ചില സ്ഥലങ്ങളില്‍ നേരിയ മഴ പെയ്തു. ഇതോടെ കിഴക്കന്‍ മേഖലയില്‍ താപനിലയില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അബുദാബി അല്‍ ദഫ്ര മേഖലയിലെ ബദാ ദഫാസില്‍ 47.1 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു കഴിഞ്ഞ ദിവസത്തെ താപനില.
മഴയുടെ പശ്ചാത്തലത്തില്‍ ദൂരക്കാഴ്ച്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് അറിയിച്ചു. ഡ്രൈവര്‍മാര്‍ വാഹനമോടിക്കുമ്പോള്‍ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha


























