Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അടിച്ചു മോനേ... 7.9 കോടി...! കോടിപതികളായത് 2 പ്രവാസികൾ, നറുക്കെടുപ്പുകളിൽ മിന്നും താരങ്ങളായി പ്രവാസികൾ

21 JULY 2022 05:38 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

നറുക്കെടുപ്പുകളിൽ പ്രവാസികൾ ഭാഗ്യശാലികളാകുന്ന വളരെ സന്തോഷകരമായ വാർത്തകളാണ് അടുത്തിടെയായി പുറത്തുവരുന്നത്. അബുദബി ബിഗ് ടിക്കറ്റ്, മറ്റ് നറുക്കെടുപ്പുകൾ എന്നിവയിലെല്ലാം പ്രവാസികൾ വിജയികളായി മാറുകയാണ്. ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ട് പ്രവാസികളാണ് ഇപ്പോൾ കോടിപതികളായി മാറിയിരിക്കുന്നത്.

ബുധനാഴ്ച നടന്ന 10 ലക്ഷം ഡോളര്‍ അതായത് 7.9 കോടിയിലധികം ഇന്ത്യന്‍ രൂപയാണ് ഇവർക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത്.ദുബൈയില്‍ കഴിഞ്ഞ 20 വര്‍ഷമായി ബുക്ക് ഷോപ്പ് നടത്തുന്ന റെഹ്‍ബത്ത് ഡാനിയലാണ് നറുക്കെടുപ്പില്‍ സമ്മാനം നേടിയ ഇന്ത്യക്കാരന്‍.

63കാരനായ ഡാനിയലിന് 1002 എന്ന നമ്പറിലുള്ള ടിക്കറ്റിമാണ് ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ വിജയിയായത്.കാലങ്ങളായി താന്‍ കാത്തിരിക്കുകയായിരുന്ന നിമിഷമായിരുന്നു ഇത്. ദുബൈ ഡ്യൂട്ടി ഫ്രീക്ക് നന്ദി എന്നുമാണ് വിജയിയായ സന്തോഷത്തിൽ ഡാനിയല്‍ പ്രതികരിച്ചത്.

സിറിയന്‍ പൗരനായ മുഹമ്മദ് കരാമനാണ് പത്ത് ലക്ഷം ഡോളര്‍ സമ്മാനം നേടിയ രണ്ടാമന്‍. മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പിന്റെ 395-ാം സീരിസില്‍ 4789 നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് സമ്മാനം ലഭിച്ചത്. 40കാരനായ മുഹമ്മദ് സൗദി അറേബ്യയിലെ റിയാദിലാണ് താമസിക്കുന്നത്.

ബുധനാഴ്ച നടന്ന ഫൈനസ്റ്റ് സര്‍പ്രൈസ് ലക്ഷ്വറി കാര്‍ നറുക്കെടുപ്പിന്റെ 1810 സീരിസില്‍ യുഎഇ പൗരനായ റാഷിദ് അല്‍ ഷെമി മെര്‍സിഡസ് ബെന്‍സിന്റെ AMG GT 43 കാര്‍ സ്വന്തമാക്കി. ഫൈനസ്റ്റ് സര്‍പ്രൈസ് സീരിസ് 505 നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ സഞ്ജീവ് ശര്‍മയാണ് വിജയിയായത്.

ദുബൈയില്‍ താമസിക്കുന്ന ഈ 41കാരന് ബി.എം.ഡബ്ല്യൂ എഫ് 850 ജി.എസ് മോട്ടോര്‍ ബൈക്ക് സമ്മാനമായി ലഭിച്ചു. ദുബൈയില്‍ പ്രവാസിയായ മറ്റൊരു ഇന്ത്യക്കാരന്‍ അര്‍ജുന്‍ സിങിനാണ് ഫൈനസ്റ്റ് സര്‍പ്രൈസ് സീരിസ് 506 നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചത്. ഹാര്‍ലി ഡേവിഡ്സണ്‍ സ്‍പോര്‍സ്റ്റര്‍ എസ് ബൈക്കാണ് 0809 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെ അദ്ദേഹത്തിന് സ്വന്തമായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (4 minutes ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (16 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (29 minutes ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (48 minutes ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (1 hour ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (1 hour ago)

ഓഹരി വിപണിയിൽ നേട്ടം...  (1 hour ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (1 hour ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (2 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (2 hours ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (2 hours ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (3 hours ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (3 hours ago)

Malayali Vartha Recommends