Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസികൾക്കിത് വമ്പൻ നേട്ടം...! ഇതാണ് ആ ​ഗോൾഡൻ ചാൻസ്, ഗൾഫ് കറൻസികളുടെ വിനിമയമൂല്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ

21 JULY 2022 05:55 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ഒരോ ദിവസം പിന്നിടുമ്പോഴും ഇന്ത്യൻ രൂപയുടെ മൂല്യം കൂപ്പുകുത്തികൊണ്ടിരിക്കുകയാണ്. ഇതോടെ ഗൾഫ് കറൻസികളുടെ വിനിമയമൂല്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി നിൽക്കുകയാണ്. ആദ്യമായി ഒരു ഡോളറിന് 80 രൂപ എന്ന നിലയിലേക്ക് മൂല്യം ഇടിഞ്ഞതോടെയാണിത്. ഇതോടെ പ്രവാസികൾ എല്ലാവരും രൂപയുടെ മൂല്യം ഇടിഞ്ഞതോടെ നാട്ടിലേക്ക് പണം അയയ്ക്കാനുള്ള നേട്ടോട്ടത്തിലാണ്.

രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഒരു യു.എ.ഇ ദിർഹമിന് 21 രൂപ 77 പൈസ എന്ന നിലയിലേക്ക് വിനിമയ നിരക്ക് ഉയർന്നു. സൗദി റിയാൽ 21 രൂപ 28 പൈസ എന്ന നിലയിലേക്കും ഖത്തർ റിയാൽ 21 രൂപ 97 പൈസയിലേക്കും എത്തി. ഒമാനി റിയാലിൻറെ മൂല്യം 207 രൂപ 73 പൈസയായി. ഏറ്റവും ഉയർന്ന മൂല്യമുള്ള കുവൈത്ത് ദീനാർ 259 രൂപ 91 പൈസയിലേക്ക് കുതിച്ചു.

ബഹ്റൈൻ ദീനാറാകട്ടെ 212 രൂപ 17 പൈസയിലേക്കും ഉയർന്നു. ഉയരുന്ന ക്രൂഡ് ഓയിൽ വിലയും ഡോളറിൻറെ മൂല്യവും ഇന്ത്യൻ രൂപയുടെ മൂല്യം കൂടുതൽ തളർത്തുകയാണ്. റഷ്യ- യുക്രെയ്ൻ യുദ്ധം തുടങ്ങിയപ്പോഴുണ്ടായ രൂപയുടെ മൂല്യത്തകർച്ച ആഗോള വിപണിയിലെ പുതിയ സംഭവവികാസങ്ങളിൽ കൂടുതൽ ശോചനീയമാവുകയാണ്.

റിസർവ് ബാങ്കിൻറെ ഇടപെടൽ ശക്തമായില്ലെങ്കിൽ അടുത്തദിവസങ്ങളിൽ വീണ്ടും രൂപയുടെ മൂല്യം താഴേക്ക് പോകുമെന്നാണ് സൂചന.ഉയരുന്ന പണപ്പെരുപ്പം ആഗോള സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്ന ആശങ്കകളെ തുടർന്ന് ഡോളറിൽ നിക്ഷേപം എത്തിയതാണ് പതിറ്റാണ്ടിലെ റെക്കോർഡ് മൂല്യത്തിലേക്ക് ഡോളറിനെ എത്തിച്ചത്. ക്രൂഡ് ഓയിൽ വിലയാകട്ടെ അന്താരാഷ്ട്ര വിപണിയിൽ ഉയന്ന് നിൽക്കുകയാണ്.

രൂപയുടെ മൂല്യം കൂപ്പുകുത്തിയതോടെ കടം വാങ്ങിയാണ് പ്രവാസികൾ പലരും നാട്ടിലേക്ക് പണം അയയ്ക്കുന്നത്. ലേബർ ക്യാമ്പുകളിൽ ജോലി ചെയ്യുന്നവരും താഴ്ന്ന വരുമാനക്കാരും ഉൾപ്പെടെ പണം അയയ്ക്കാൻ തിരക്കു കൂട്ടുകയാണ്. എന്നാൽ, കടം വാങ്ങി അയയ്ക്കുന്ന പണം പ്രവാസികൾക്ക് കടുത്ത സാമ്പത്തിക ബാധ്യതയ്ക്ക് കാരണമായേക്കാം എന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. രൂപയുടെ മൂല്യം ഇടിഞ്ഞതു വഴി ലഭിക്കുന്ന സാമ്പത്തിക നേട്ടം പലിശ വഴി നഷ്ടപ്പെടാം. കടമെടുക്കുന്ന പണത്തിന് 5–7 ശതമാനമാണ് പലിശ. ഇത് അടച്ചു കഴിയുമ്പോൾ നാട്ടിൽ പണം അയച്ചതു വഴിയുണ്ടായ സാമ്പത്തിക നേട്ടം ഇല്ലാതാകുമെന്നാണ് വിലയിരിത്തപ്പെടുന്നത്.

രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യത്തിൽ തിരിച്ചു കയറാനുള്ള മാർഗം ഇന്ത്യ നോക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് രൂപയിൽ തന്നെ വിദേശ രാജ്യങ്ങളിൽ വിനിമയം നടത്താനുള്ള നീക്ക.വിദേശ വ്യാപാരത്തിൽ രൂപ ഉപയോഗിച്ചാൽ നിലവിലെ പ്രതിസന്ധി ഇന്ത്യയ്ക്ക് മറികടക്കാൻ എളുപ്പമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (3 minutes ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (15 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (28 minutes ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (47 minutes ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (1 hour ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (1 hour ago)

ഓഹരി വിപണിയിൽ നേട്ടം...  (1 hour ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (1 hour ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (2 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (2 hours ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (2 hours ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (3 hours ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (3 hours ago)

Malayali Vartha Recommends