യുഎഇയില്‍ ചൂട് കനക്കുന്നു, വരും ദിവസങ്ങളില്‍ താപനില 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും, മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

യുഎഇയില്‍ വരും ദിവസങ്ങളിലും ചൂട് ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അബുദാബിയില്‍ വരും ദിവസങ്ങളില്‍ താപനില 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്. ദുബായില്‍ താപനില 43 ഡിഗ്രി സെല്‍ഷ്യസ് വരെയെത്താനും സാധ്യതയുണ്ട്. അതേസമയം, യുഎഇയുടെ ചില ഭാഗങ്ങളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

അതുപോലെ വേനല്‍ചൂട് ശക്തമാവുന്നതിനിടെ സൂര്യാഘാതം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് രക്ഷനേടുന്നതിനും പൊതുജനാരോഗ്യ മന്ത്രാലയവും ഖത്തര്‍ കാലാവസ്ഥ വകുപ്പും ജനങ്ങള്‍ക്ക് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളുമായി രംഗത്തെത്തി.കനത്ത ചൂടില്‍ തൊഴിലെടുക്കുന്നതിന്റെ അപകടം സംബന്ധിച്ച് നിരവധി ബോധവത്കരണ ക്യാമ്പയിനുകള്‍ തൊഴില്‍ മന്ത്രാലയവും സംഘടിപ്പിച്ചിരുന്നു.
വാരാന്ത്യദിവസങ്ങള്‍ ഉള്‍പ്പെടെ വരുംദിവസങ്ങളില്‍ ചൂടും ഹ്യുമിഡിറ്റിയും കൂടുമെന്ന് ഖത്തര്‍ കാലാവസ്ഥ വിഭാഗം വ്യാഴാഴ്ച അറിയിച്ചു.43 ഡിഗ്രി സെല്‍ഷ്യസ് വരെ വരുംദിനങ്ങളില്‍ ചൂട് കൂടുമെന്നാണ് അറിയിപ്പ്. ഏറ്റവും ചുരുങ്ങിയ താപനില 33 ഡിഗ്രിവരെയാവുമെന്നും അറിയിച്ചു.
https://www.facebook.com/Malayalivartha