തിരുവനന്തപുരം സ്വദേശിയെ സൗദിയിൽ കാണാതായി, അമ്പത്തൊന്നുകാരന്റെ തിരോധാനത്തില്‍ ദുരൂഹത, ഇന്ത്യന്‍ എംബസിയെ സമീപിച്ച് കുടുംബാംഗങ്ങൾ

തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയെ സൗദി അറേബ്യയിൽ കാണാതായി. മുല്ലൂര്‍ സ്വദേശി അനില്‍ നായരെ (51) ആണ് കാണാതായത്. ഈ മാസം 10 മുതല്‍ കാണാതായ ഇയാളെ കുറിച്ച് വിവരമൊന്നുമില്ലാതായതോടെ സഹായം തേടി ഭാര്യ കവിത ഇന്ത്യന്‍ എംബസിയെ സമീപിച്ചു.
കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാമിന് അനുടത്ത് തുഖ്ബയില്‍ എ.സി മെയിന്റനന്‍സ് കടയില്‍ ജീവനക്കാരനായിരുന്നു അനില്‍. താമസസ്ഥലം പുറത്തുനിന്ന് പൂട്ടിയ നിലയിലാണ്. ഒരു സുഹൃത്തിന്റെ കൈയ്യില്‍ മുറിയുടെ താക്കോല്‍ കൊടുത്തിരുന്നൂ. സ്‌പോണ്‍സറുടെ സാന്നിധ്യത്തില്‍ മുറിതുറന്ന് പരിശോധിച്ചപ്പോള്‍ പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകള്‍ അവിടെതന്നെ ഉണ്ടെന്ന് കണ്ടെത്തി.
ഇതോടെ ഇദ്ദേഹത്തിന്റെതിരോധാനത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാകുകയാണ്.പെരുന്നാള്‍ അവധി കഴിഞ്ഞ് കട തുറന്നിട്ടും ആള്‍ എത്താതിരുന്നതോടെ സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോള്‍ മുറിയില്‍ ഉറങ്ങുകയായിരിക്കും എന്നാണ് കൂടെ ജോലിചെയ്തവര്‍ പറഞ്ഞത്. ഇദ്ദേഹത്തിന്റെ കാര്‍ സ്ഥാപനത്തിന് സമീപം നിർത്തിയിട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഫോണും പ്രവര്‍ത്തനരഹിതമാണ്. ഒരുവിവരവും ഇല്ലാതായതോടെയാണ് വീട്ടുകാർ ഇന്ത്യന്‍ എംബസിയെ സമീപിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























