അവധിക്കാലം പ്രമാണിച്ച് കൂടുതല്‍ സര്‍വ്വീസുകള്‍, കൊച്ചി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഒമാന്‍ എയര്‍

അവധിക്കാലം പ്രമാണിച്ചാണ് കൊച്ചി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഒമാന്‍ എയര്‍.
അവധിക്കാലത്ത് യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള സമഗ്ര പദ്ധതികളുടെ ഭാഗമായാണ് കൂടുതല്‍ സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചത്.
ഓഗസ്റ്റ്-ഒക്ടോബര്‍ കാലയളവില്‍ കൊച്ചി, ചെന്നെ, ഡല്‍ഹി എന്നീവിടങ്ങളിലേക്ക് മസ്‌കത്തില്‍ നിന്ന് പ്രതിവാരം പത്തു വീതം സര്‍വ്വീസുകള്‍ നടത്താനാണ് അധികൃതരുടെ തീരുമാനം. നിലവില്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഏഴു സര്‍വ്വീസുകളാണ് ഒമാന്‍ എയര്‍ നടത്തുന്നത്.
ഡല്‍ഹി, കൊച്ചി, ചെന്നൈ, ബംഗളൂരു, മുംബൈ, കോഴിക്കോട്, ഹൈദരാബാദ്, ഗോവ തുടങ്ങിയ നഗരങ്ങളിലേക്കാണ് ഒമാന്‍ എയര്‍ സര്‍വ്വീസ് നടത്തുന്നത്. ഓരോ ആഴ്ചയും ഈ എട്ടു നഗരങ്ങളിലേക്ക് മസ്‌കത്തില്‍ നിന്നും ആകെ 122 വിമാന സര്‍വ്വീസുകളാണുള്ളത്.
https://www.facebook.com/Malayalivartha

























