സൗദിയിൽ വാഹനാപകടം, റിയാദിൽ പ്രവാസിയായ കോഴിക്കോട് സ്വദേശി മരിച്ചു

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസിയായ കോഴിക്കോട് സ്വദേശി മരിച്ചു. റിയാദിന് സമീപം അര്‍ഖര്‍ജിലെ കസാറാത്ത് ഉമ്മുല്‍ഗര്‍ബാന്‍ റോഡിലുണ്ടിൽ തിങ്കളാഴ്ചയായിരുന്നു അപകടം. കോഴിക്കോട് താമരശ്ശേരി പുതുപ്പാടി വെസ്റ്റ് കൈതപ്പൊയില്‍ സ്വദേശി പുഴംകുന്നുമ്മല്‍ അബ‍്ദുറശീദ് (39) ആണ് മരിച്ചത്.
സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന അബ‍്ദുറശീദ് ജോലിക്ക് പോകുമ്പോള്‍ ഓടിച്ചിരുന്ന പിക്കപ്പ് വാനില്‍, മറ്റൊരു റോഡില്‍ നിന്ന് തിരിഞ്ഞുവന്ന ട്രെയ്‌ലര്‍ ഇടിക്കുകയായിരുന്നു. പരേതനായ ബിച്ചോയിയുടെ മകനാണ്.
മാതാവ്: പാത്തുമ്മ. ഭാര്യ: ജംഷീന. മക്കള്‍: ഹംന ഫാത്തിമ, ഹംദാന്‍ റശീദ്. മൃതദേഹം അല്‍ഖര്‍ജില്‍ ഖബറടക്കുന്നതിന് അല്‍ഖര്‍ജ് കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകനായ ഇഖ്‍ബാല്‍ അരീക്കാടന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha

























