Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ മേഖലകളിലെ നിശ്ചിതതുകക്ക് മുകളിലുള്ള പണമിടപാടിന് നിരോധനം...! നേരിട്ടുള്ള പണമിടപാടുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കരട് നിര്‍ദേശത്തിന് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ

27 JULY 2022 04:51 PM IST
മലയാളി വാര്‍ത്ത

ചില മേഖലകളിലെ പണമിടപാടിന് നിരോധനം ഏർപ്പെടുത്തിയതായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചിരിക്കുകയാണ്. ഏതാനും ആഴ്ച മുമ്പ് ഖത്തര്‍ മന്ത്രിസഭ അംഗീകരിച്ച കരട് നിര്‍ദ്ദേശത്തിന്‍റെ തുടര്‍ച്ചയായാണ് സെന്‍ട്രല്‍ ബാങ്ക് ഇതുസംബന്ധിച്ച്‌ വിശദമാക്കിയത്. ഏതാനും മേഖലകളില്‍ നിശ്ചിതതുകക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് കറന്‍സി ഉപയോഗിക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

50,000 റിയാലിന് മുകളില്‍ ചില മേഖലകളിലെ പണമിടപാടിന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുപ്രകാരം വാങ്ങുന്നതോ വില്‍ക്കുന്നതോ വാടകയ്ക്ക് നല്‍കുന്നതോ ആയ വസ്തുവകകളുടെ ഇടപാടുകള്‍ 50,000 റിയാലിന് മുകളിലാണെങ്കില്‍ പണമിടപാട് പാടുള്ളതല്ല.ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് നേരിട്ടുള്ള പണമിടപാടുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കരട് നിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്.

വാഹനങ്ങളുടെയും അവയുടെ നമ്പറുകളുടെയും ഇടപാട്, സമുദ്രഗതാഗത ആവശ്യം, സ്വര്‍ണം, വജ്രം ഉള്‍പ്പെടെ വിലകൂടിയ ലോഹങ്ങളുടെയും ആഭരണങ്ങളുടെയും ഇടപാട് എന്നിവക്കും വിലക്കുണ്ട്. അതിനുപുറമെ കുതിരകള്‍, ഒട്ടകം, കാലികള്‍, ഫാല്‍ക്കണ്‍ എന്നിവ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും 50,000 റിയാലിനു മുകളില്‍ പണമിടപാട് പാടില്ല.

അതേസമയം പാർക്കിങ് പ്രതിസന്ധി മറികടക്കാൻ ഖത്തർ പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ്. പാർക്കിങ് പ്രശ്നങ്ങൾ കൂടുതൽ വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പദ്ധതിയുമായി ഖത്തർ പാർക്കിങ് മാസ്റ്റർ പ്ലാനുമായി അധികൃതർ വന്നിരിക്കുന്നത്. പാർക്കിങ് മേഖലയും ആധുനികവത്കരിക്കുകയാണ് ലക്ഷ്യം വെക്കുന്നത്.

ഖത്തർ ട്രാൻസ്പോർട്ടേഷൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമ്പോൾ രാജ്യത്തെ പാർക്കിങ് വ്യവസ്ഥക്ക് പുതിയ രീതി വരുന്നു. ഇത് രാജ്യത്തെ ഡ്രൈവർമാർക്ക് ഏറെ സഹായകമാകുമെന്ന് ഗതാഗത മന്ത്രാലയം പറയുന്നു.
സമഗ്ര ഗതാഗത മാസ്റ്റർ പ്ലാനിനൊപ്പം പാർക്കിങ് വഴി വരുമാനം ഉണ്ടാക്കുകയും അതിന് വേണ്ടിയുള്ള പാക്കേജുകളും പോളിസികളും തയ്യറാക്കിയെടുക്കുകയാണ് ലക്ഷ്യം വെക്കുന്നത്.

പാർക്കിങിന് ആവശ്യമായ പാർക്കിങ് പ്ലാനിങും മാനേജ്മെൻറും നിലവിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും പുതിയ പദ്ധതിയിലൂടെ സാധിക്കും എന്നാണ് വിലയിരുത്തുന്നത്.പാർക്കിങ് ആവശ്യങ്ങൾ പരിഹരിക്കാൻ വേണ്ടിയാണ് ഖത്തർ ട്രാൻസ്പോർട്ടേഷൻ മാസ്റ്റർ പ്ലാൻ ഖത്തർ 2050 ന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പദ്ധതികളുമായി ഖത്തർ എത്തിയിരിക്കുന്നത്.

വെബ്സൈറ്റിൽ പാർക്കിങ് മാസ്റ്റർ പ്ലാനുമായി ഗതാഗത മന്ത്രാലയം എത്തിയിട്ടുണ്ട്. പ്ലാനുമായി ബന്ധപ്പെട്ട് സംഗ്രഹമായ റിപ്പോർട്ട് ആണ് സമർപ്പിക്കുന്നത്. ഖത്തർ ട്രാൻസ്പോർട്ടേഷൻ മാസ്റ്റർ പ്ലാൻ 2050 കഴിഞ്ഞ മാസമാണ് ഖത്തർ ഗതാഗത മന്ത്രാലയം ആരംഭിച്ചത്. ഇത് കൂടാതെ കൂടുതൽ പദ്ധതികൾ തയ്യറാക്കുന്നുണ്ട്. ഖത്തർ ട്രിപ് ജനറേഷൻ ആൻഡ് പാർക്കിങ് റേറ്റ്സ് മാന്വൽ ഖത്തർ ഫ്രൈറ്റ് മാസ്റ്റർ പ്ലാൻ തുടങ്ങി വിവിധ പദ്ധതികളാണ് ഖത്തർ രാജ്യത്ത് നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (21 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (1 hour ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (2 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (2 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (2 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (2 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (2 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends