ഖത്തറിൽ ഇടിയോട് കൂടിയ മഴ മണിക്കൂറുകള്‍ തുടര്‍ന്നു, അപ്രതീക്ഷിത വെള്ളക്കെട്ടുകള്‍ രൂപപ്പെടാനും ദൂരകാഴ്ച കുറയാനും സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍മാര്‍ ജാഗ്രതാ പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്

ഖത്തറിൽ ഇടിയോട് കൂടി വിവിധ ഇടങ്ങളില്‍ ശക്തമായ മഴ മണിക്കൂറുകള്‍ തുടര്‍ന്നു. ബുധനാഴ്ച തന്നെ രാജ്യത്തിന്‍റെ ചിലയിടങ്ങളില്‍ നേരിയ മഴ പെയ്തിരുന്നു.
തുടർന്ന് തുടര്‍ച്ചയായി, വ്യാഴാഴ്ച രാവിലെ മുതല്‍ ദോഹ ഉള്‍പ്പെടെ ഖത്തറിന്‍റെ വിവിധ ഇടങ്ങളില്‍ മഴ ശക്തമായി പെയ്യുകയായിരുന്നു.ഇടിയോട് കൂടി മഴ പെയ്യാനുള്ള സാധ്യത കാലാവസ്ഥാ വിഭാഗം നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ദോഹ, അല്‍ വക്റ, വുകൈര്‍, ഐന്‍ ഖാലിദ് ഉള്‍പ്പെടെ രാജ്യത്തിന്‍റെ വിവിധ മേഖലകളില്‍ മഴ പെയ്തു. മഴയില്‍ താമസക്കാര്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ഫ്ലാറ്റുകള്‍, വില്ലകള്‍ ഉള്‍പ്പെടെ കെട്ടിടങ്ങളുറെ റൂഫ് ടോപ്പിലും മരങ്ങള്‍ക്കരികിലും നില്‍ക്കരുത്. ശക്തമായ മഴയില്‍ അപ്രതീക്ഷിത വെള്ളക്കെട്ടുകള്‍ രൂപപ്പെടാനും ദൂരകാഴ്ച കുറയാനും സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍മാര്‍ ജാഗ്രതാ പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha

























