Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദിലെ ഇന്ത്യന്‍ എംബസിയില്‍ ബിരുദധാരികൾക്ക് അവസരം, പ്രതിമാസ ശമ്പളം 4000 റിയാൽ, തിരഞ്ഞെടുക്കുക എഴുത്തു പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിൽ, അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് ഏഴ്

29 JULY 2022 01:42 PM IST
മലയാളി വാര്‍ത്ത

സൗദി തലസ്ഥാനമായ റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എംബസിക്ക് കീഴിലുള്ള പ്രവാസി ഭാരതീയ സഹായക് കേന്ദ്രത്തിലെ ക്ലര്‍ക്കുമാരുടെ രണ്ട് ഒഴിവുകളിലേക്കാണ് എംബസി അപേക്ഷ ക്ഷണിച്ചത്. താത്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനം.

4000 റിയാലാണ് പ്രതിമാസ ശമ്പളം. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദമാണ് യോഗ്യത. അധിക യോഗ്യതയുള്ളവര്‍ അപേക്ഷിക്കേണ്ടതില്ലെന്ന് അറിയിച്ചിട്ടുണ്ട്. കംപ്യുട്ടര്‍ ഉപയോഗത്തില്‍ പ്രാവീണ്യമുണ്ടായിരിക്കണം. ഇംഗീഷ് ഭാഷ എഴുതാനും സംസാരിക്കാനും സാധിക്കണം.

അറബി ഭാഷയിലുള്ള അറിവ് അഭികാമ്യം. 21നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. 2022 ജൂലൈ ഒന്ന് അടിസ്ഥാനപ്പെടുത്തിയായിരിക്കും പ്രായം കണക്കാക്കുക.അപേക്ഷിക്കാൻ യോ​ഗ്യതയുള്ള ഉദ്യോ​ഗാർത്ഥികൾ എംബസിയുടെ ഔദ്യോഗിക വെബ്‍സൈറ്റായ www.eoiriyadh.gov.in സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ നല്‍കാം.

വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, പ്രവൃത്തി പരിചയം അല്ലെങ്കില്‍ പ്രത്യേക പരിശീലനം എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതോ ആവശ്യമായ രേഖകള്‍ ഉള്‍പ്പെടാത്തതോ ആയോ അപേക്ഷകള്‍ നിരസിക്കപ്പെടും.അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി 2022 ഓഗസ്റ്റ് ഏഴ് ആണ്. എഴുത്തു പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും തീയ്യതികള്‍ പിന്നീട് അറിയിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (1 hour ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (1 hour ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (1 hour ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (2 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (3 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (5 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (5 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (5 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (5 hours ago)

Malayali Vartha Recommends