കുവൈത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

കുവൈത്തിൽ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്നറിയിപ്പ് കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അസ്ഥിരമായ കാലാവസ്ഥയെ തുടര്‍ന്ന് വാഹനമോടിക്കുന്നവരും കടലില്‍ പോകുന്നവരും മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. ഏതെങ്കിലും അടിയന്തര സാഹചര്യം നേരിടുമ്പോള്‍ (112) വിളിക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ മഴ തുടരുകയാണ്. ബാത്തിന, മുസന്ദം ഗവർണറേറ്റുകളിലാണ് മഴ കൂടുതലായി പെയ്യുന്നത്. ചിലയിടങ്ങളിൽ റോഡുകളിൽ വെള്ളം കയറി. കനത്ത കാറ്റും വീശുന്നുണ്ട്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി, റോയൽ ഒമാൻ പൊലീസ്, നാഷനൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റ് എന്നിവ വിവിധ ഇടങ്ങളിൽ രക്ഷാ പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്.
സുഹാര്‍, ശിനാസ്, സഹം, ഇബ്രി തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. ചിലയിടങ്ങളില്‍ കനത്ത മഴ ലഭിച്ചപ്പോള്‍ മറ്റിടങ്ങളിൽ നേരിയ മഴയാണ് കിട്ടിയത്. തുടർച്ചയായി പെയ്യുന്ന മഴയിൽ വിവിധ സ്ഥലങ്ങളിലെ വാദികൾ കവിഞ്ഞൊഴുകി. ഇത്തരം വാദികൾ മുറിച്ചുകടക്കരുതെന്ന് നിർദേശം നൽകി.
https://www.facebook.com/Malayalivartha

























