Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

​സൗദി രണ്ടും കൽപ്പിച്ച്...! പുതിയ വിസയില്‍ ‌തിരിച്ചെത്തിയാൽ വിലക്ക്, യാത്രക്ക് മുമ്പായി സൗദിയിലെ നിയമവിദഗ്ദര്‍ മുഖേന സുരക്ഷാ വകുപ്പുമായി ബന്ധപ്പെട്ട് വിലക്കുകളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍

30 JULY 2022 04:47 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ഗൾരാഷ്ട്രങ്ങളിൽ നിയമക്കുരുക്കിൽപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുണ്ട്. ഇവർ പുതിയ വിസയില്‍ തിരിച്ചെത്തുമ്പോള്‍ പ്രവേശന വിലക്ക് നേരിടുന്നത് പതിവാകുന്നതായി ഇപ്പോൾ പരാതി ഉയർന്നിരിക്കുകയാണ്. സൗദിയില്‍ നിന്നും നിയമക്കുരുക്കിലകപ്പെട്ട് പോകുന്ന പ്രവാസകൾക്കാണ് തിരിച്ചെത്തുമ്പോൾ ഇത്തരത്തിലൊരു അനുഭവം ഉണ്ടായത്.

രാജ്യത്തെ കേസ് ഫയലുകള്‍ ഡിജിറ്റലൈസ് ചെയ്തതോടെ വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകളിലടക്കം പ്രവേശന വിലക്കും തുടര്‍ കേസ് നടപടികളും നേരിടേണ്ടി വരുന്നവരുടെ എണ്ണം വര്‍ധിച്ചതായും ഈ രംഗത്തുള്ളവര്‍ പറയുന്നു.മുമ്പ് സൗദിയില്‍ വെച്ച് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുകയും ശേഷം നാട്ടിലേക്ക് മടങ്ങുകയും ചെയ്തവര്‍ക്കാണ് പ്രവേശന വിലക്ക് ലഭിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേസിലകപ്പെട്ടവര്‍ക്കും നടപടികള്‍ നേരിടേണ്ടി വരുന്നതായും അനുഭവങ്ങള്‍ വ്യക്തമാക്കുന്നതായി സാമൂഹ്യ രംഗത്തുള്ളവര്‍ പറയുന്നു.

ഇത്തരത്തിലുള്ളവർ യാത്രക്ക് മുമ്പായി സൗദിയിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ മുഖേനയോ നിയമവിദഗ്ദര്‍ മുഖേനയോ സുരക്ഷാ വകുപ്പുമായി ബന്ധപ്പെട്ട് വിലക്കുകളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണമെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നത്. നിയമക്കുരുക്കിൽപ്പെട്ട് നാട്ടിലേക്ക് പോയി തിരിച്ചു മടങ്ങാൻ ആ​ഗ്രഹിക്കുന്നവർ ഇക്കാര്യം കൃത്യമായി അന്വേഷിച്ച് വിവരങ്ങൾ തേടിയ ശേഷം മാത്രം യാത്ര തിരിക്കുക.

അതുപോലെ മങ്കിപോക്സ് രോഗലക്ഷണങ്ങൾ ഉള്ളവർക്ക് സൗദി യാത്ര വിലക്ക് ഏർപ്പെടുത്തി. സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി ആണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയത്. രാജ്യത്ത് അസുഖം പകരുന്നത് തടയാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള സംവിധാനവുമായി സൗദി രംഗത്തെത്തിയിരിക്കുന്നത്.മുൻകരുതൽ നടപടികളുടെ ഭാഗമായി വിമാന യാത്രക്കാർക്ക് ആണ് ആദ്യം വിലക്ക് സൗദി ഏർപ്പെടുത്തിയിരിക്കുന്നത്.

രോഗത്തിന്റെ ലക്ഷണങ്ങൾ ഉള്ളവർ, രോഗമുള്ളവർ, സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയവർ എന്നിവർക്ക് ആണ് വിമാന യാത്ര വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രക്ക് ഒരുങ്ങുന്നതിന് മുമ്പ് തന്നെ രോഗം ഉണ്ടോയെന്ന് പരിശോധിക്കണം. ലക്ഷണം കണ്ടാൽ യാത്രകൾ മറ്റൊരു ദിവസത്തേക്ക് മാറ്റണം.

മാസ്ക് ധരിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക എന്നിവയാണ് ഇത് പ്രതിരോധിക്കാൻ വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ. ത്വക്കിലോ ജനനേന്ദ്രിയത്തിലോ മുറിവുകൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം. അവരുമായി സമ്പർക്കം ഒഴിവാക്കണം. ഇയാൾ ഉപയോഗിക്കുന്ന സാധനങ്ങൾ പരമാവധി ഉപയോഗിക്കാതെ ഇരിക്കുക. ഇയാൾക്ക് മസാജ് ആവശ്യം ഉണ്ടെങ്കിൽ അത് നൽകാതിരിക്കുക. ആൾക്കൂട്ടത്തിൽ നിന്നും ഇയാളെ പരമാവധി ഒഴിവാക്കുക. ഇവർക്ക് ആവിശ്യമുള്ള നിർദേശങ്ങൾ നൽകണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസ്... ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ  (40 minutes ago)

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (52 minutes ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (53 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (1 hour ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (1 hour ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (2 hours ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (2 hours ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (2 hours ago)

ഓഹരി വിപണിയിൽ നേട്ടം...  (2 hours ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (3 hours ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (3 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (4 hours ago)

Malayali Vartha Recommends